
ന്യൂഡല്‍ഹി: രാജ്യത്ത് ഏഴു ബുള്ളറ്റ് ട്രെയിന്‍ കൂടി നടപ്പാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഏഴ് റൂട്ടുകളുടെയും വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.
പത്തു ലക്ഷം കോടി രൂപ മുതല്‍ മുടക്കിലാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നത്. ഡല്‍ഹി വാരണാസി, മുംബൈ- നാഗ്പൂര്‍, ഡല്‍ഹി-അഹമ്മദാബാദ്, ചെന്നൈ-മൈസൂര്‍, ഡല്‍ഹി-അമൃത് സര്‍, മുംബൈ-ഹൈദരാബാദ്, വാരണാസി-ഹൗറ എന്നീ ഇടനാഴികളാണ് സര്‍ക്കാരിന്റെ പരിഗണനയില്‍ ഉള്ളത്.
ചികിത്സക്ക് സഹായിക്കുന്ന സൗദി ഗവണ്മെന്റിന്റെ ആരോഗ്യ അപ്ലിക്കേഷനുകൾ click
നേരത്തെ ബുള്ളറ്റ് ട്രെയിനിന്റെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബൈയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തിരുന്നു. ഇന്ത്യന്‍ റെയില്‍വേയും ജപ്പാനിലെ ഷിങ്കാന്‍സെന്‍ ടെക്‌നോളജിയും സംയുക്തമായാണ് ആദ്യ ഘട്ട ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നടപ്പിലാക്കുന്നത്. മുംബൈ മുതല്‍ അഹമ്മദാബാദ് വരെ നീളുന്ന ബുള്ളറ്റ് ട്രെയിന്‍ കോറിഡോര്‍ ഭാരതത്തിലെ ആദ്യ അതിവേഗ തീവണ്ടി സര്‍വീസാണ് .
إرسال تعليق