കോഴിക്കോട് | കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. പൊതു പരിപാടികള്‍ക്ക് 5 പേരെ മാത്രമെ പങ്കെടുപ്പിക്കാന്‍ സാധിക്കൂ.
ആരാധനാലയങ്ങളില്‍ 50 പേര്‍ക്ക് പ്രവേശിക്കാം. മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും വിവാഹത്തില്‍ 50 പേര്‍ക്കും പങ്കെടുക്കാം. നീന്തല്‍കുളങ്ങള്‍, കളിസ്ഥലങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ അടച്ചിടാനും ഉത്തരവ്. ശനിയാഴ്ച കോഴിക്കോട് ജില്ലയില്‍ 684 പേര്‍ക്കും ഞായറാഴ്ച 956 പേര്‍ക്കും കൊവിഡ് സ്ഥരീകരിച്ചിരുന്നു.
إرسال تعليق