ദമാം |സഊദിയില്‍ വീണ്ടും ആശ്വാസ ദിനം .പുതുതായി രോഗം സ്ഥിതീകരിച്ചവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുകയും ,ചികിത്സയിലായിരുന്ന 600 പേര്‍ക്ക് കൂടി അസുഖം ഭേദമായതോടെ രോഗ മുക്തിനേടിയരുടെ നിരക്ക് 95.14 ശതമാനമായി ഉയര്‍ന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു
44 കുട്ടികളും 343 മുതിര്‍ന്നവരും 16 പ്രായം ചെന്നവരുമടക്കം 403 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.ഐവറില്‍ 56 ശതമാനം പുരുഷന്മാരും 44 ശതമാനം പേര്‍ സ്ത്രീകളുമാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ 28 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 4,683 ആയി .11,505 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 1,032 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു
إرسال تعليق