കേരളത്തിൽ ശക്തമായ രോഗവ്യാപനത്തിന് സാധ്യത; അടുത്ത രണ്ടാഴ്ച്ച അതീവ ജാഗ്രത പാലിക്കണം- മുഖ്യമന്ത്രി

 ഓണദിവസങ്ങൾ കടന്നുപോയ സാഹചര്യത്തിൽ അടുത്ത 14 ദിവസം അതീവ ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്ന് മുഖ്യമന്ത്രി പിമറായി വിജയൻ. ഓണം ക്ലസ്റ്റർതന്നെ രൂപംകൊള്ളാനുള്ള സാധ്യതയാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ സംവിധാനങ്ങളും വ്യക്തികളും അടുത്ത രണ്ടാഴ്ച കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. കോവിഡ് വ്യാപനം ഉണ്ടായിട്ടുണ്ടെങ്കിൽ അത് മറ്റുള്ളവരിലേക്ക് എത്താതിരിക്കാനുള്ള പരിശ്രമം എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാവണം. വയോജനങ്ങളുമായി എല്ലാവരും സമ്പർക്കത്തിൽ ഏർപ്പെട്ട ദിവസങ്ങളാണ് കഴിഞ്ഞുപോയത്. വയോജനങ്ങൾക്കിടയിൽ രോഗവ്യാപനം കൂടിയാൽ മരണ നിരക്ക് വർധിക്കുമെന്ന കാര്യം നാം ഓർക്കണം. നാം പ്രതീക്ഷിച്ച തരത്തിലുള്ള രോഗവ്യാപനം കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായില്ല. എന്നാൽ അടുത്ത 14 ദിവസം അതീവ ജാഗ്രത പാലിക്കണം. പുതിയ ക്ലസ്റ്ററുകൾ രൂപംകൊള്ളാനും ശക്തമായ രോഗവ്യാപനത്തിനുമുള്ള സാധ്യത നാം മുന്നിൽക്കാണണം.
READ ALSO

കറുത്ത ചുണ്ടുകൾ ഇനി ചുവപ്പിക്കാം, ഇനി സന്തോഷത്തോടെ ചിരിക്കാം👄
ഇത്തരത്തിലുള്ള ജാഗ്രത എത്രകാലം പാലിക്കണമെന്നാണ് പലരും ചോദിക്കുന്നത്. വാക്സിൻ വരുന്നതുവരെ എന്നുമാത്രമെ ഉത്തരമുള്ളൂ. നാം പുലർത്തേണ്ട ജാഗ്രതയെ സോഷ്യൽ വാക്സിൻ എന്ന നിലയിൽ കാണണം. അത് തുടരുകതന്നെ ചെയ്യണം. ബ്രേക്ക് ദി ചെയിൻ പോലെയുള്ള സോഷ്യൽ വാക്സിൻ പ്രവർത്തനങ്ങളാണ് ഈ ഘട്ടത്തിൽ ഫലപ്രദമായി നടപ്പാക്കേണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

Post a Comment

أحدث أقدم