ന്യൂഡൽഹി > പ്രത്യേക വിവാഹ നിയമപ്രകാരം(സ്പെഷ്യൽ മാര്യേജ്) രജിസ്റ്റർ ചെയ്യുന്ന ദമ്പതിമാരുടെ സ്വകാര്യ വിവരങ്ങൾ നോട്ടീസായി പ്രദർശിപ്പിച്ച് അന്വേഷണം നടത്തണമെന്ന വകുപ്പുകൾ ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ ഹർജി. കൊച്ചിയിലെ നിയമവിദ്യാർഥിനി നന്ദിനി പ്രവീൺ ആണ് പൊതുതാത്പര്യ ഹർജി നൽകിയത്. നിയമം സ്വകാര്യതയുടെ ലംഘനമാണെന്നും മിശ്രവിവാഹ കേസുകളിലും മറ്റും ദുരഭിമാനക്കൊലപോലുള്ള സംഭവങ്ങൾക്ക് ഇത് വഴിവെച്ചേക്കുമെന്ന ആശങ്കയും ഹർജിയിൽ ഉന്നയിച്ചു. സ്വകാര്യതയ്ക്ക് പുറമേ പ്രായപൂർത്തിയായ രണ്ടുപേർക്ക് വിവാഹം കഴിക്കാനുള്ള അവകാശം കൂടി ലംഘിക്കപ്പെടുന്നതായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
READ ALSO
ഫോണിൽ അനാവശ്യ കോളുകളും മെസേജുകളും വരുന്നുണ്ടോ? ഒഴിവാക്കാം പെട്ടെന്ന്; 🖱️
വിവാഹിതരാകുന്നവരിടെ പേര്, ജനനത്തീയതി, വയസ്സ്, ജോലി, മാതാപിതാക്കളുടെ പേരുവിവരം, തിരിച്ചറിയൽ വിവരം, ഫോൺ നമ്പർ തുടങ്ങിയവ നോട്ടീസ് ആയി പ്രദർശിപ്പിക്കണമെന്നാണ് നിയമത്തിൽ പറയുന്നത്. പബ്ലിക് നോട്ടീസിന്റെ അടിസ്ഥാനത്തിൽ ആർക്കുവേണമെങ്കിലും വിവാഹത്തിന് എതിർപ്പ് ഉന്നയിക്കാമെന്ന് നിയമത്തിൽ പറയുന്നു. അത്തരം എതിർപ്പുകൾ സംബന്ധിച്ച് അന്വേഷണം നടത്താൻ മാര്യേജ് ഓഫീസർക്ക് അധികാരമുണ്ടെന്നാണ് പുതിയ നിയമപ്രകാരം പറയുന്നത്.
നിയമത്തിലെ ആറ് (രണ്ട്), ഏഴ്, എട്ട്, പത്ത് വകുപ്പുകൾ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ദമ്പതിമാരുടെ വിവരങ്ങൾ മാര്യേജ് ഓഫീസറുടെ ഓഫസിൽ പ്രദർശിപ്പിക്കണമെന്നുപറയുന്ന ആറ് (മൂന്ന്) വകുപ്പും അന്വേഷണം നടത്തണമെന്ന് പറയുന്ന ഒമ്പതാം വകുപ്പും ഭാഗികമായി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
Read also
ഒറ്റ ക്ലിക്കിൽ ഏതു വാഹനത്തിന്റെയും മുഴുവൻ വിവരങ്ങൾ അറിയും click
إرسال تعليق