തിരുവനന്തപുരം | ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനം തുടങ്ങുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിച്ചെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഇതുപ്രകാരം അടുത്ത തിങ്കളാഴ് മുതൽ സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നൽകിയെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഡ്രൈവിംഗ് സ്‌കൂള്‍ പ്രവര്‍ത്തിക്കുക. ഒരു വാഹനത്തില്‍ രണ്ട് പേർ മാത്രമേ പാടുള്ളൂ. ഒരു സമയം ഒരാളെ മാത്രമേ ഡ്രൈവിംഗ് പരിശീലിപ്പിക്കാവൂ.
ഒരാളെ പരിശീലിപ്പിച്ച ശേഷം അടുത്ത വ്യക്തി കയറുന്നതിന് മുമ്പ് വാഹനം അണുവിമുക്തമാക്കണമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനം കാരണം കഴിഞ്ഞ മാർച്ച് മുതലാണ് ഡ്രൈവിംഗ് സ്കൂളുകളും ഡ്രൈവിംഗ് ടെസ്റ്റും നിർത്തിവെച്ചത്. കഴിഞ്ഞ ആറ് മാസമായി ഡ്രൈവിംഗ് സ്കൂളുകൾ പ്രവർത്തിക്കുന്നില്ല.
إرسال تعليق