പ്രസവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തി, കത്തിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെ ശങ്കരൻകോവിലിൽ നവജാതശിശുവിനെ അമ്മ കൊന്നുകത്തിച്ചു. സംഗുപുരത്തു താമസിക്കുന്ന എസ്. ശങ്കരഗോമതി (22) ആണ് മണിക്കൂറുകൾക്കുമുമ്പ് താൻ പ്രസവിച്ച ആൺകുഞ്ഞിനെ കൊന്ന് മൃതദേഹം കത്തിച്ചത്. ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം. തെങ്കാശിയിലെ സിനിമാതിയേറ്ററിന് സമീപം തീ കണ്ട് എത്തിയ സമീപവാസികളാണ് നവജാത ശിശുവിന്റെ മൃതദേഹമാണ് കത്തുന്നതെന്ന് കണ്ടത്. അവർ തീകെടുത്താൻ ശ്രമിക്കുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. പിന്നീട് പോലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ശങ്കരൻങ്കോവിൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ അച്ഛനൊപ്പം ജീവിക്കാനാവില്ലെന്ന മനോവിഷമത്തിലാണ് ശങ്കരഗോമതി കടുംകൈ ചെയ്തതെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി. ബുധനാഴ്ച പുലർച്ചെ രണ്ടിനാണ് ശങ്കരഗോമതി കുഞ്ഞിന് ജന്മം നൽകിയത്. എങ്ങനെയാണ് അവർ കൊന്നതെന്ന് വ്യക്തമായിട്ടില്ല. തുണിക്ക് തീകൊളുത്തിയാണ് കുഞ്ഞിനെ കത്തിച്ചതെന്ന് തെങ്കാശി എസ്.പി. സുഗുണ സിങ് പറഞ്ഞു. കുഞ്ഞിനെ കൊല്ലാനുള്ള യഥാർഥ കാരണമെന്തെന്ന് അന്വേഷിക്കും. കുഞ്ഞിന്റെ അച്ഛനെ കണ്ടെത്താൻ തിരച്ചിൽ തുടങ്ങിയെന്നും പോലീസ് അറിയിച്ചു. 

Post a Comment

أحدث أقدم