ദുബായ്: ഐപിഎല്ലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കിംഗ്‌സ് ഇലവന്‍ പഞ്ചാബും ഏറ്റുമുട്ടും. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം.
ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ മുട്ടുകുത്തിച്ച ആത്മവിശ്വാസത്തിലാണ് കോഹ്‌ലിപ്പട ഇന്നിറങ്ങുന്നത്. എന്നാല്‍, സൂപ്പർ ഓവറിൽ ഡല്‍ഹിയോട് അടിയറവ് പറഞ്ഞ ക്ഷീണത്തിലാണ് പഞ്ചാബ്. വിജയക്കുതിപ്പ് തുടരാന്‍ കോഹ്‌ലി കച്ചകെട്ടുമ്പോള്‍ ആദ്യ മത്സരത്തില്‍ പുറത്തിരുന്ന വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ ടീമിലേക്ക് തിരിച്ചെത്തുമെന്ന ആശ്വാസത്തിലാണ് പഞ്ചാബ് ക്യാമ്പ്.
READ ALSO വാട്സാപ്പ് സ്റ്റാറ്റസ് വെച്ച് ദിവസവും 500 രൂപ നേടാം കൂടുതലറിയാൻ click here
ബാംഗ്ലൂര്‍ നിരയില്‍ വീണ്ടും എല്ലാവരും ഉറ്റുനോക്കുന്നത് മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ പ്രകടനമാണ്. അരങ്ങേറ്റ മത്സരത്തില്‍ ഉജ്ജ്വല പ്രകടനമാണ് ദേവ്ദത്ത് കാഴ്ചവെച്ചിരുന്നത്. എബി ഡിവില്ല്യേഴ്‌സും ഫോമിലാണെന്നത് ബാംഗ്ലൂരിന് ആശ്വാസമേകുന്നു. നായകന്‍ വിരാട് കോഹ്‌ലി ഫോമിലേക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് ബാംഗ്ലൂര്‍ ആരാധകര്‍.
Android & iPhone IPL LIVE APPLICATION Download ⤵️
ക്രിസ് ഗെയ്‌ലും കെ.എല്‍ രാഹുലും കരുണ്‍ നായരും മായങ്ക് അഗര്‍വാളും ഉള്‍പ്പെടുന്ന പഞ്ചാബിന്റെ ബാറ്റിംഗ് നിര ശക്തമാണ്. എന്നാല്‍, ഗെയ്ൽ പുറത്തിരുന്ന ആദ്യ മത്സരത്തില്‍ മായങ്ക് ഒഴികെ ബാക്കിയുള്ളവരെല്ലാം നിരാശപ്പെടുത്തിയിരുന്നു. ബാംഗ്ലൂരിനെതിരെ മികച്ച റെക്കോഡുള്ള ഗെയ്ല്‍ എത്തുന്നതോടെ ആദ്യ വിജയം സ്വപ്‌നം കണ്ടാണ് രാഹുലും ടീമും ഇന്ന് കളത്തിലിറങ്ങുക.
إرسال تعليق