കാസര്‍കോട് അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി ഫാനിൽ തൂങ്ങിമരിച്ച നിലയില്‍; മുറി അടച്ചുപൂട്ടി സീല്‍ചെയ്തു, അന്വേഷണംആരംഭിച്ചു

ഉദുമ(കാസർകോട്): പതിനെന്നുവയസ്സുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. സെയ്ന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളിക്കരയിലെ അഞ്ചാംതരം വിദ്യാർഥിനി അഷിത (11) യാണ് മരിച്ചത്. ബേക്കൽ കട്രമൂലയിലെ ആശയുടെയും ദുബായിലുള്ള പവിത്രന്റെയും രണ്ടുമക്കളിൽ ഇളയവളാണ് അഷിത. ബുധനാഴ്ച സന്ധ്യയോടെയാണ് സംഭവം. കാഞ്ഞങ്ങാട് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആശ ജോലികഴിഞ്ഞെത്തിയതിന് ശേഷമാണ് കുട്ടിയെ മുറിക്കുള്ളിലെ ഫാനിൽ തൂങ്ങിയനിലയിൽ കണ്ടത്. 
ഉടൻ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. വിവരമറിഞ്ഞ് പിതാവ് പവിത്രൻ ജോലിസ്ഥലത്തുനിന്നും വീട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സഹോദരൻ അശ്വിൻ (ഒൻപതാംതരം വിദ്യാർഥി സെയ്ന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളിക്കര). ബേക്കൽ എസ്.ഐ. പി.അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലം പരിശോധിച്ചു. സംഭവം നടന്ന മുറി അടച്ചുപൂട്ടി കൂടുതൽ പരിശോധനകൾക്കായി മുദ്രവെച്ചു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: മാനസികപ്രയാസങ്ങളുണ്ടെങ്കിൽ, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ടോൾഫ്രീ ഹെൽപ്പ് ലൈൻ നമ്പർ: 1056)

Post a Comment

أحدث أقدم