മറക്കില്ല ഒരിക്കലും മുസ്ലിം ലീഗിനെ: പ്രാർത്ഥനകലുണ്ട്: ജയിൽ മോചിതനായ ഡോ: ഖഫീൽ ഇടി ബഷീർ എം.പിയെ സന്ദർശിച്ചു

മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്‌തീൻ, സയ്യിദ് ഹൈദരലി തങ്ങൾ എന്നിവര്‍ക്കുള്ള സനേഹ സന്ദേശവും ഡോക്ടര്‍ കഫീല്‍ ഖാന്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയെ ഏല്‍പ്പിച്ചു.

മുസ്‍ലിം ലീഗ് എം.പി ഇ.ടി മുഹമ്മദ് ബഷീറിനെ സന്ദര്‍ശിച്ച് ഡോക്ടര്‍ കഫീല്‍ ഖാന്‍. തന്‍റെ ജയില്‍ മോചനത്തിന് ആത്മാര്‍ത്ഥമായി കൂടെ നിന്ന മുസ്‍ലീം ലീഗിന് നന്ദി അറിയിക്കുന്നതായും തിരിച്ചു തരാന്‍ പ്രാർത്ഥനകൾ മാത്രമേയുള്ളൂവെന്നും കഫീല്‍ ഖാന്‍ ഇ.ടി മുഹമ്മദ് ബഷീറിനോട് പറഞ്ഞു. തന്റെ പ്രശ്‍നങ്ങൾ ഏറ്റെടുക്കുകയും പാർലമെന്റിൽ അടക്കം ഉന്നയിക്കുകയും ചെയ്ത മുസ്‌ലിം ലീഗ് പ്രസ്ഥാനത്തെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ലെന്നും തന്റെ മോചനത്തിനായി മുസ്‌ലിം ലീഗിന്റെ നാല് എം.പിമാർ രാഷ്ട്രപതിക്ക് അയച്ച കത്ത് കണ്ടപ്പോൾ വികാരാതീതനായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്‌തീൻ, സയ്യിദ് ഹൈദരലി തങ്ങൾ എന്നിവര്‍ക്കുള്ള സനേഹ സന്ദേശവും ഡോക്ടര്‍ കഫീല്‍ ഖാന്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയെ ഏല്‍പ്പിച്ചു
നേരത്തെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും കഫീല്‍ ഖാന്‍ സന്ദര്‍ശിച്ച് നന്ദി അറിയിച്ചിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇനിയും വേട്ടയാടിയേക്കാമെന്ന ഭയത്തില്‍ ഡോക്ടര്‍ കഫീല്‍ ഖാനും കുടുംബവും രാജസ്ഥാനിലേക്ക് താമസം മാറിയിരുന്നു. പ്രിയങ്ക ഗാന്ധിയാണ് ഇവര്‍ക്ക് രാജസ്ഥാനില്‍ സുരക്ഷിതമായൊരു താമസ സ്ഥലം ഒരുക്കി നല്‍കിയിരുന്നത്.

ദേശസുരക്ഷ നിയമം അനുസരിച്ച് ഉത്തര്‍പ്രദേശ് പൊലീസ് ഡോക്ടര്‍ കഫീല്‍ ഖാനെ ജയിലിലടച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ അലഹബാദ് ഹൈക്കോടതി ജില്ലാ മജിസ്ട്രേറ്റിന്‍റെ നടപടിയെ വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് കഫീല്‍ ഖാനെ മോചിപ്പിച്ചുകൊണ്ട് ഉത്തരവിട്ടത്. 2017ല്‍ ഗോരഖ്പുരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തെ വിമര്‍ശിച്ചതിന്‍റെ പേരില്‍, യു.പി സര്‍ക്കാര്‍ തന്നെയും കുടുംബത്തെയും വേട്ടയാടുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഇ.ടി മുഹമ്മദ് ബഷീറിന്‍റെ ഫേസ്ബുക്ക് കുറിപ്പ്
യോഗി സർക്കാരിന്റെ ഭരണകൂട ഭീകരതക്ക് ഇരയായി, നിരന്തര പോരാട്ടത്തിനൊടുവിൽ ജയിൽ മോചിതനായ ഡോ .ഖഫീൽ ഖാൻ , തനിക്ക് വേണ്ടി ആത്മാർത്ഥമായി കൂടെനിന്ന മുസ്‌ലിം ലീഗിന് നന്ദി അറിയിക്കാൻ എന്നെ സന്ദർശിച്ചു.
തന്നെ നേരിൽ കാണുന്നതിനും എത്രയോ മുമ്പ് തന്നെ, തന്റെ പ്രശ്‍നങ്ങൾ ഏറ്റെടുക്കുകയും പാർലമെന്റിൽ അടക്കം ഉന്നയിക്കുകയും ചെയ്ത മുസ്‌ലിം ലീഗ് പ്രസ്ഥാനത്തെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ലെന്നും, തന്റെ മോചനത്തിനായി മുസ്‌ലിം ലീഗിന്റെ 4 എം.പിമാർ രാഷ്ട്രപതിക്ക് അയച്ച കത്ത് കണ്ടപ്പോൾ വികാരാതീതനായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്‌തീൻ സാഹിബിനും സയ്യിദ് ഹൈദരലി തങ്ങൾ അടക്കുമുള്ളവർക്കുള്ള അദ്ദേഹത്തിന്റെ സ്നേഹ സന്ദേശം എന്നെ ഏല്‍പ്പിച്ചു, മർദ്ദിതർക്കും പീഡിതർക്കും വേണ്ടി നിരന്തരം ശബ്ദിക്കുന്ന മുസ്‌ലിം ലീഗ് പാർട്ടിക്ക് തിരിച്ചുനൽകാനുള്ളത് പ്രാർത്ഥനകൾ മാത്രമാണെന്നും പറഞ്ഞാണ് അദ്ദേഹം തിരിച്ചുപോയത്. അദ്ദേഹത്തിന്റെ ഈ സന്ദേശം നമ്മുടെ പോരാട്ടങ്ങൾ കൂടുതൽ ഊർജ്ജം നൽകുമെന്ന് ഉറപ്പാണ് 

നിങ്ങളുടെ നാട്ടു ഗ്രൂപ്പുകളിൽ ഞങ്ങളുടെ വാർത്ത ലഭിക്കാൻ 
6235684313 നമ്പർ ഗ്രൂപ്പിൽ ചേർക്കുക

Post a Comment

أحدث أقدم