ഉപയോക്താക്കൾക്ക് മുന്നിൽ ഇനി ജിമെയിൽ എത്തുക പുത്തൻ ലോഗോയിൽ ആയിരിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഒരു ഇമെയിൽ പ്ലാറ്റ്ഫോം എന്നതിലുപരി ഗൂഗിൾ മീറ്റ്, ഗൂഗിൾ ചാറ്റ് എന്നിവ കൂടി ഉൾപ്പെടുത്താനുള്ള തീരുമാനത്തിൽ ആണ് കമ്പനി.
പഴയ ലോഗോയിൽ നിന്ന് വ്യത്യസ്തമായി ‘M’ എന്ന അക്ഷരം കറുപ്പ് നിറത്തിലുള്ള ബോർഡറിൽ ആണ് ഇത്തവണ അവതരിപ്പിക്കുന്നത്. കൂടാതെ അക്ഷരത്തിന്റെ അഗ്രഭാഗങ്ങൾ കുറച്ചുകൂടി മിനുസമാക്കിയിരിക്കുന്നു. പുതിയ ലോഗോ സംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞ ദിവസം ‘ഇൻ-ദി-വർക്ക്‌സ്’ ജിമെയിൽ ലോഗോ ഗൂഗിൾ പുറത്തുവിട്ടിരുന്നു.
ലോഗോയിലെ ഈ മാറ്റം ജിമെയിൽ പ്ലാറ്റ്ഫോമിൽ ഉണ്ടാകാൻ പോകുന്ന നിരവധി മാറ്റങ്ങളുടെ ഒരു തുടക്കം മാത്രമാണ്.
പുതിയ ലോഗോയിൽ നീല, പച്ച, ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളും സ്ഥാനം പിടിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടാനുസരണം മാറ്റങ്ങൾ വരുത്താനുള്ള സൗകര്യവും പുത്തൻ ജിമെയിലിൽ ഉണ്ട്. വിവിധ രീതിയിൽ മെയിലുകളെ തരം തിരിക്കുന്ന രീതിയും ഇതിൽ ഉണ്ടാകും.
ജിമെയിലും ഗൂഗിൾ മീറ്റും സംയോജിപ്പിച്ചതിന്റെ ഫലമായി ജിമെയിൽ ആപ്പിലെ മീറ്റ് ടാബ് വഴി വീഡിയോ മീറ്റിങ്ങുകളിൽ പങ്കെടുക്കാനുള്ള സൗകര്യം ജൂലൈ വഴി ഉപയോക്താക്കൾക്ക് ലഭ്യമായിരുന്നു. ജിമെയിലിന്റെ വെബ് വേർഷനിലും മീറ്റ് ടാബ് ഇപ്പോൾ ലഭ്യമാണ്. ഗൂഗിൾ ചാറ്റ്, ഗൂഗിൾ റൂം എന്നിവയുമായും ജിമെയിൽ സംയോജിപ്പിച്ചിട്ടുണ്ട്.
കാണുമ്പോൾ നിസ്സാരൻ ആണെന്ന് തോന്നുമെങ്കിലും ഈ ലോഗോ ഇരുകയ്യും നീട്ടി ഉപയോക്താക്കൾ സ്വീകരിക്കും എന്നാണ് കരുതുന്നത്.
إرسال تعليق