കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഇല്ല


തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷിയോഗം. അതേസമയം നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ലോക്ക് ഡൗണ്‍ പ്രായോഗികമല്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സര്‍വകക്ഷിയോഗത്തില്‍ കൈക്കൊണ്ടത്. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 
രണ്ടാഴ്ച കൂടി സംസ്ഥാനത്തിന്റെ സാഹചര്യം വിലയിരുത്തിയതിന് ശേഷം ലോക്ക്ഡൗണ്‍ പരിഗണിക്കാമെന്നാണ് സര്‍വകക്ഷിയോഗം നിരീക്ഷിച്ചത്. കേസുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ മാത്രം കര്‍ശന നിയന്ത്രണം മതിയെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു

Post a Comment

أحدث أقدم