കേന്ദ്രസർക്കാറിന്റെ കാർഷിക ബിൽ കർഷകർക്കെതിരെയുള്ളമരണ വാറണ്ട് ആണെന്ന് രാഹുൽ ഗാന്ധി. മണ്ണിൽ നിന്നും പൊന്ന് വിളയിക്കുന്ന കർഷകരെ മോദി സർക്കാർ കരയിപ്പിക്കുകയാണ്. കാർഷിക ബില്ലെന്ന പേരിൽ രാജ്യസഭയിൽ പാസായ കർഷകർക്കെതിരെയുള്ളമരണ വാറണ്ട് ജനാധിപത്യത്തെ ലജ്ജിപ്പിക്കുന്നു.-രാഹുൽ ട്വീറ്റ് ചെയ്തു. കാർഷിക ബിൽ കർഷക വിരുദ്ധമാണെന്നാരോപിച്ച് നേരത്തേയും രാഹുൽ രംഗത്തെത്തിയിരുന്നു.
കാർഷിക ബിൽ എന്ന കരിനിയമത്തിലൂടെ കർഷകർ മുതലാളിത്തത്തിന്റെ അടിമകളാവുന്നുവെന്ന് രാഹുൽ അഭിപ്രായപ്പെട്ടു. जो किसान धरती से सोना उगाता है, मोदी सरकार का घमंड उसे ख़ून के आँसू रुलाता है। राज्यसभा में आज जिस तरह कृषि विधेयक के रूप में सरकार ने किसानों के ख़िलाफ़ मौत का फ़रमान निकाला, उससे लोकतंत्र शर्मिंदा है। — Rahul Gandhi (@RahulGandhi) September 20, 2020 പ്രതിപക്ഷ ബഹളത്തിനിടയിലാണ് ഇന്ന് രണ്ട് കാർഷിക ബില്ലുകൾ രാജ്യസഭയിൽ പാസാക്കിയത്. ബിൽ സഭയിൽ ചർച്ച ചെയ്യുന്നതിനിടെ പ്രതിപക്ഷ അംഗങ്ങൾ ഉപാധ്യക്ഷന്റെ ഡയസിലേക്ക് കയറി പ്രതിഷേധിച്ചിരുന്നു. മൈക്ക് തകർക്കുകയും പേപ്പറുകൾ വലിച്ചുകീറുകയും ബില്ലുകളുടെ പകർപ്പ് കീറുകയും ചെയ്തിരുന്നു. പ്രതിഷേധ മുദ്രാവാക്യങ്ങളും പ്രതിപക്ഷം ഉയർത്തിയിരുന്നു
إرسال تعليق