കോട്ടയം | കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസ് പ്രത്യേക സംഘം അന്വേഷിക്കും. പത്തംഗ സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചിട്ടുള്ളത്. ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കും. അടൂര്‍ ഡി വൈ എസ് പിക്കാണ് അന്വേഷണ ചുമതല. നിലവില്‍ റിമാന്‍ഡിലുള്ള പ്രതിയെ കസ്റ്റഡിയില്‍ കിട്ടിയാലുടന്‍ സംഭവ സ്ഥലത്തെത്തിച്ച് പോലീസ് വീണ്ടും തെളിവെടുപ്പ് നടത്തും. സംഭവത്തിന്റെ ആഘാതത്തില്‍ നിന്ന് പെണ്‍കുട്ടി ഇപ്പോഴും മോചിതയായിട്ടില്ല. അതിനാല്‍ത്തന്നെ പെണ്‍കുട്ടിയില്‍ നിന്ന് വിശദമായ മൊഴിയെടുക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.
കൗണ്‍സിലിംഗിനായി പെണ്‍കുട്ടിയെ ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൗണ്‍സിലിംഗിനു ശേഷം അന്വേഷണ സംഘം മൊഴിയെടുക്കും.
إرسال تعليق