യുപിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി മരിച്ചു


ലക്ക്നൗ: ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് പെൺകുട്ടി(19)മരിച്ചു. ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടി ഡൽഹി എയിംസ്ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സെപ്റ്റംബർ 14നാണ് ഉത്തർപ്രദേശിലെ ഹത്രാസിലാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. കൂട്ടബലാത്സംഗത്തിന് ശേഷം പെൺകുട്ടിയുടെ നാവ് മുറിച്ചുമാറ്റിയിരുന്നു. പെൺകുട്ടിയുടെ സുഷുമ്ന നാഡിക്കാണ് പരിക്കേറ്റത്. ആദ്യം അലിഗഢിലെ ആശുപത്രിയിലാണ് പെൺകുട്ടിയെ പ്രവേശിപ്പിച്ചത്. 
എന്നാൽ ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് ഇന്നലെ ഇവരെ ഡൽഹി എയിംസിലേക്ക്മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെചൊവ്വാഴ്ച രാവിലെയാണ് പെൺകുട്ടി മരിച്ചത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് പേർ അറസ്റ്റിലായിരുന്നു. പിന്നീട് ഒരാൾകൂടി അറസ്റ്റിലായി. ഉന്നത ജാതിക്കാരാണ് പീഡനത്തിന് പിന്നിലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 

Post a Comment

أحدث أقدم