ന്യൂഡൽഹി
കേരളത്തിൽ കോവിഡ് മരണനിരക്ക് 0.34 ശതമാനമായി കുറഞ്ഞു. ഒരു ഘട്ടത്തിൽ മരണനിരക്ക് 0.4 ശതമാനംവരെയെത്തി. ദേശീയതലത്തിൽ കോവിഡ് ബാധിതരാകുന്നവരിലെ മരണനിരക്ക് 1.52 ശതമാനമാണ്. 24 മണിക്കൂറിൽ രാജ്യത്ത് 895 കോവിഡ്മരണം. 65,371 രോഗികള്‍. ആകെ രോഗികള്‍ 74 ലക്ഷം. ആകെ മരണം 1.13 ലക്ഷത്തിലേറെ.
കേരളമടക്കം 22 സംസ്ഥാനത്ത് മരണനിരക്ക് ദേശീയ ശരാശരിയേക്കാൾ താഴെ. ഏറ്റവും ഉയർന്ന മരണനിരക്ക് പുതുശേരിയിലാണ്. 24 മണിക്കൂറിൽ 70,338 രോഗമുക്തര്. ആകെ രോഗമുക്തർ 64.53 ലക്ഷത്തിലേറെ. ചികിത്സയിലുള്ളവരുടെ എണ്ണം 8.04 ലക്ഷം.
കോവിഡ് സ്ഥിതി വിലയിരുത്താൻ കേരളമടക്കം വിവിധ സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘമെത്തും. കർണാടകം, രാജസ്ഥാൻ, ഛത്തീസ്ഗഢ്, ബംഗാൾ എന്നിവിടങ്ങളിലേക്കും സംഘമെത്തും.
إرسال تعليق