കുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞു കൊന്ന സംഭവം , യഥാര്‍ഥ കാമുകന്‍ വേറെയെന്നു നിധിന്‍

കണ്ണൂര്‍: 
തയ്യിലില്‍ ഒന്നരവയസുകാരനെ അമ്മ ശരണ്യ കടലിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ പുതിയ വഴിത്തിരിവ്‌.
പുനരന്വേഷണം ആവശ്യപ്പെട്ട്‌ കേസിലെ രണ്ടാം പ്രതി നിധിന്‍ കോടതിയെ സമീപിച്ചു. നിധിനും കാമുകി ശരണ്യയും ഗൂഢാലോചന നടത്തിയാണ്‌ കൊലപാതകം ആസൂത്രണം ചെയ്‌തന്നൊണ്‌ പോലീസ്‌ കുറ്റപത്രത്തില്‍ പറയുന്നത്‌. Read that:

വാട്സ്ആപ്പ് ഉള്ളവർക്ക് പണം ഉണ്ടാക്കാൻ ഒരു ആപ്പ് Click here

താനല്ല ശരണ്യയുടെ യഥാര്‍ഥ കാമുകനെന്നും സാക്ഷിപ്പട്ടികയിലെ അരുണ്‍ എന്നയാളാണെന്നും നിധിന്‍ ആരോപിക്കുന്നു. അഡ്വ. മഹേഷ്‌ വര്‍മ മുഖാന്തരം കണ്ണൂര്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിലാണ്‌ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്‌. ശരണ്യയാണ്‌ ഒന്നാംപ്രതി. കഴിഞ്ഞ ഫെബ്രുവരി പതിനേഴിനായിരുന്നു കേസിനാസ്‌പദമായ സംഭവം. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ്‌ അമ്മ ഒന്നര വയസുള്ള മകന്‍ വിയാനെ കൊലപ്പെടുത്തിയതെന്നായിരുന്നു കണ്ടെത്തല്‍. കുഞ്ഞിനെ കാണാതായ സമയത്ത്‌ ശരണ്യയും ഭര്‍ത്താവ്‌ പ്രണവും ധരിച്ചിരുന്ന വസ്‌ത്രങ്ങളുടെ ശാസ്‌ത്രീയ പരിശോധഫലങ്ങളും കേസില്‍ നിര്‍ണായകമായി

Post a Comment

أحدث أقدم