ക്ഷേമനിധി അംഗത്വത്തിനു 100 രൂപയാണു രജിസ്‌ട്രേഷന്‍ ഫീസ്. പ്രതിമാസം കുറഞ്ഞത് 100 രൂപ അംശാദായമടയ്ക്കണം.
Read more: പോലീസ് ചെക്കിങ്, തുടങ്ങിയവ പൊതുജനങ്ങൾക്ക് മൊബൈൽ ഫോണുകളിലോ, ക്യാമറകളിലോ വീഡിയോ എടുക്കാൻ പറ്റുമോ ❓
ആറുമാസത്തേക്കോ ഒരുവര്‍ഷത്തേക്കോ ഒരുമിച്ചും അടയ്ക്കാമെന്നുള്ളതും പ്രത്യേകതയാണ്.
അഞ്ചുവര്‍ഷത്തില്‍ കുറയാതെ അംശാദായം അടയ്ക്കുകയും കുടിശികയില്ലാതിരിക്കുകയും 60 വയസ് പൂര്‍ത്തിയാക്കുകയും ചെയ്ത കര്‍ഷകര്‍ക്ക് അടച്ച അംശാദായത്തിന് ആനുപാതികമായി പെന്‍ഷന്‍ ലഭിക്കും. അംഗങ്ങള്‍ക്ക് 250 രൂപവരെയുള്ള അംശാദായത്തിനു തുല്യമായ വിഹിതം സര്‍ക്കാര്‍ നല്‍കും. കുടുംബ പെന്‍ഷന്‍, അനാരോഗ്യ ആനുകൂല്യം, അവശത ആനുകൂല്യം, ചികിത്സാസഹായം, വിവാഹ-പ്രസവധനസഹായം, വിദ്യാഭ്യാസസഹായം, മരണാനന്തരസഹായം എന്നീ ആനുകൂല്യങ്ങളും ഇവർക്കു ലഭിക്കും.

കുറഞ്ഞത് അഞ്ചുവര്‍ഷം അംശാദായം കുടിശികയില്ലാതെ അടച്ചശേഷം അംഗം മരണപ്പെട്ടാല്‍ കുടുംബപെന്‍ഷന്‍ ലഭിക്കും. പെന്‍ഷന്‍ തീയതിക്കു മുമ്പ്, അനാരോഗ്യം മൂലം കാര്‍ഷികവൃത്തിയില്‍ തുടരാന്‍ കഴിയാത്തവര്‍ക്ക് 60 വയസുവരെ പ്രതിമാസ പെന്‍ഷന്‍. രോഗം മൂലമോ അപകടം മൂലമോ ശാരീരിക അവശതയുണ്ടാകുന്നവര്‍ക്കാണ് അവശതാ ആനുകൂല്യം. ബോര്‍ഡ് തീരുമാനിക്കുന്ന െലെഫ്, മെഡിക്കല്‍ ഇന്‍ഷുറന്‍സുകളില്‍ അംഗങ്ങള്‍ ചേരണം.
ചികിത്സാസഹായത്തിന് അര്‍ഹതയില്ലാത്ത സാഹചര്യത്തില്‍ ആ ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരം പ്രത്യേകസഹായധനം നല്‍കും. വനിതാ അംഗങ്ങളുടെയും അംഗങ്ങളുടെ പെണ്‍മക്കളുടെയും വിവാഹത്തിന് ആനുകൂല്യം ലഭിക്കുമെന്നുള്ളതും പ്രത്യേകതയാണ്. അംഗങ്ങളുടെ പ്രസവത്തിനു രണ്ടുതവണ ആനുകൂല്യം ലഭിക്കും. അംഗങ്ങളുടെ മക്കള്‍ക്ക് അംഗീകൃത സര്‍വകലാശാലകളിലെ പഠനത്തിന് ആനുകൂല്യവും ലഭിക്കും.
നിലവില്‍ സംസ്ഥാനസര്‍ക്കാരിന്റെ കര്‍ഷക പെന്‍ഷനായ 1400 രൂപ വാങ്ങുന്ന 2.60 ലക്ഷം പേരെയും ബോര്‍ഡിനു കീഴിലാക്കുമെന്നുള്ള തീരുമാനവും സംസ്ഥാന സർക്കാർ കെെക്കൊണ്ടിട്ടുണ്ട്. Read more: വാട്ട്സപ്പിൽ പ്രചരിക്കുന്ന സ്റ്റാറ്റസിലൂടെ പണം നേടാം എന്ന മെസേജിന്റെ സത്യാവസ്ഥ എന്ത്?
കര്‍ഷകന്‍: 18 വയസ് തികയണമെന്നുള്ളതാണ് പ്രധാന നിബന്ധന. മാത്രമല്ല 55 വയസ് പൂര്‍ത്തിയാകുകയുമരുത്. അഞ്ച് സെന്റില്‍ കുറയാതെയും 15 ഏക്കറില്‍ കവിയാതെയും ഭൂമിയുണ്ടാകണമെന്നുള്ളതും വാര്‍ഷികവരുമാനം അഞ്ചുലക്ഷം രൂപയില്‍ താഴെ ആയിരിക്കണമെന്നുള്ളതും നിബന്ധനകളിൽ പ്രധാനമാണ്. മൂന്നുവര്‍ഷത്തില്‍ കുറയാതെ കൃഷി പ്രധാന ഉപജീവനമായി സ്വീകരിച്ചിട്ടുള്ളയാളാകണം ഉപഭോക്താവ്.
കൃഷി: ഉദ്യാനം, ഔഷധസസ്യം, നഴ്‌സറി, മത്സ്യം, അലങ്കാരമത്സ്യം, കക്ക, തേനീച്ച, പട്ടുനൂല്‍പ്പുഴു, കോഴി, താറാവ്, ആട്, മുയല്‍, കന്നുകാലി. മറ്റു പ്രധാനകൃഷികള്‍ ചെയ്യുന്നവരെല്ലാം പെൻഷന് അർഹതയുള്ളവരാണെന്നും സർക്കാർ വ്യക്തമാക്കുന്നു.
إرسال تعليق