പത്തനംതിട്ടയിൽ യുവതിക്ക് മേൽ ആസിഡ് ഒഴിച്ചത് ഭർത്താവ് ; ആക്രമണം നടുറോഡിൽ വച്ച് snews

പത്തനംതിട്ട : 
പത്തനംതിട് പെരുനാട്ടിൽ ഭാര്യയുടെ മുഖത്തും ശരീരത്തും അസിഡ് ഒഴിച്ചത് ഭർത്താവ്. പെരുനാട് വെൺകുളം കിഴക്കേതിൽ പുത്തൻവീട്ടിൽ പ്രീജക്കാണ് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റത്. ആസിഡ് ഒഴിച്ച ഭർത്താവും പരിക്കേറ്റ് ചികിത്സയിലാണ്. ഇയാൾ നടുറോഡിൽ വച്ച് ഭാര്യക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു.

രാവിലെ 9 മണിയോടെയാണ് പെരുനാട് മടത്തുംമൂഴിയിൽ വച്ചാണ് യുവതിക്ക് നേരെ ഭർത്താവിൻ്റെ ആസിഡ് ആക്രമണം ഉണ്ടായത്. രണ്ട് കുട്ടികളുള്ള യുവതി ഏറെ നാളായി ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു. വിവാഹ മോചനക്കേസും നടന്നു വരികയാണ്. ഇവരുടെ ഭർത്താവ് ബിനീഷ് ഇന്ന് രാവിലെ പത്തനംതിട്ടയിൽ നിന്നും ഓട്ടോയിൽ പെരുനാട്ടിൽ എത്തുകയായിരുന്നു. മഠത്തുംമൂഴിയിൽ ഉള്ള സൂപ്പർ മാർക്കറ്റിൽ ജോലിക്ക് വന്ന പ്രീജക്ക് നേരെ ഓട്ടോയിൽ നിന്നിറങ്ങി കുപ്പിയിൽ കൊണ്ടുവന്ന ആസിഡ് ഒഴിക്കുകയായിരുന്നു.

അക്രമണത്തിനിടയിൽ ഇയാൾക്കും പരിക്കേറ്റു. ഭർത്താവ് കണ്ണൂർ സ്വദേശി ബിനീഷ് ഫിലിപ്പിനെ നാട്ടുകാർ തടഞ്ഞുവച്ച് പെരുനാട് പോലീസിന് കൈമാറി . പരിക്കേറ്റ പ്രീജയെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Post a Comment

أحدث أقدم