സിപിഐ എം ലോക്സഭയിൽ മെലിഞ്ഞെന്ന് പരിഹസിച്ച മുസ്ലീം ലീഗ് നേതാവും പാർലമെന്റംഗവുമായ പികെ കുഞ്ഞാലിക്കുട്ടിയെ രൂക്ഷമായി വിമർശിച്ച് ഡി വൈ എഫ് ഐ അഖിലേന്ത്യാ അധ്യക്ഷൻ പി എ മുഹമ്മദ് റിയാസ്.
ബിജെപി തടിച്ചുകൊഴുത്തതിൽ അദ്ദേഹത്തിന് ദുഃഖമില്ല.
കോൺഗ്രസ് മെലിഞ്ഞതിൽ അദ്ദേഹത്തിന് അഭിപ്രായമില്ല.
സിപിഐഎം മെലിഞ്ഞതിലെ ആഹ്ലാദത്തിലാണ്
അദ്ദേഹമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് റിയാസ് ഫെയ്സ്ബുക്കിൽ കുറിച്ചത്. “സിപിഐ എം മെലിഞ്ഞ് മെലിഞ്ഞ് ലോക്സഭയിൽ ലീഗിന്റെ വലിപ്പമായി” എന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയുടെ വാർത്തയുടെ സ്ക്രീൻഷോട്ടിനൊപ്പമായിരുന്നു റിയാസിന്റെ ഈ അഭിപ്രായപ്രകടനം.
“മെലിഞ്ഞ ഞങ്ങളെ തടിച്ചുകൊഴുത്ത
റിയാസ് ഫെയ്സ്ബുക്കിൽ കുറിച്ചു.
നിങ്ങളുടെ മുഖ്യശത്രു അല്ലാത്തവർ ഭയക്കുന്നു..
അതിനു കാരണം ഞങ്ങളുടെ നിലപാടാണ് .നിലപാട് ഇല്ലാത്തവർക്ക് ശരീരമുണ്ടായിട്ടെന്ത് കാര്യം ?”
മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ബിജെപി തടിച്ചുകൊഴുത്തതിൽ അദ്ദേഹത്തിന് ദുഃഖമില്ല.
കോൺഗ്രസ് മെലിഞ്ഞതിൽ അദ്ദേഹത്തിന് അഭിപ്രായമില്ല.
സിപിഐഎം മെലിഞ്ഞതിലെ ആഹ്ലാദത്തിലാണ്
അദ്ദേഹം…
മെലിഞ്ഞു എന്ന് നിങ്ങൾ പറയുന്ന പ്രസ്ഥാനത്തിന്റെ നേതാക്കളെയാണ് ദില്ലി വംശീയഹത്യയിൽ കള്ളക്കേസിൽ കുടുക്കുന്നത്.
മെലിഞ്ഞു എന്ന് നിങ്ങൾ പറയുന്ന പ്രസ്ഥാനത്തിന്റെ നേതാവായ മുഖ്യമന്ത്രിയുടെ തലവെട്ടുന്നതിനാണ്
ഇനാം പ്രഖ്യാപിക്കപ്പെടുന്നത്.
മെലിഞ്ഞു എന്ന് നിങ്ങൾ പറയുന്ന പ്രസ്ഥാനത്തിന്റെ കേന്ദ്രകമ്മിറ്റി ഓഫീസാണ് നിരന്തരം ആക്രമിക്കപ്പെടുന്നത്.
മെലിഞ്ഞ ഞങ്ങളെ തടിച്ചുകൊഴുത്ത
നിങ്ങളുടെ മുഖ്യശത്രു അല്ലാത്തവർ ഭയക്കുന്നു..
അതിനു കാരണം ഞങ്ങളുടെ നിലപാടാണ് .
നിലപാട് ഇല്ലാത്തവർക്ക് ശരീരമുണ്ടായിട്ടെന്ത് കാര്യം ?
إرسال تعليق