കേരളത്തിൽ സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ല, കടകള്‍ അടച്ചിടില്ല; ഉത്തരവില്‍ വ്യക്തതവരുത്തി ചീഫ് സെക്രട്ടറി

തിരുവനന്തപുരം: 
കോവിഡ് വ്യാപന സാഹചര്യത്തിൽ സംസ്ഥാനത്ത് അഞ്ച് പേരിൽ കൂടുതൽ കൂട്ടംകൂടരുതെന്ന സർക്കാർ ഉത്തരവ് സംബന്ധിച്ച അവ്യക്തത ദൂരീകരിച്ച് ചീഫ് സെക്രട്ടറി. സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഇല്ലെന്നും കടകൾ അടച്ചിടില്ലെന്നും  പറഞ്ഞു. സംസ്ഥാനത്തെ കടകളും ചന്തകളും അടച്ചിടില്ല. സമ്പൂർണ ലോക്ഡൗൺഅല്ല സർക്കാർ ഉദ്ദേശിക്കുന്നത്. എവിടെയൊക്കെയാണ് രോഗവ്യാപനം എന്നും എവിടെയൊക്കെയാണ് നിയന്ത്രണം വേണ്ടത് എന്നും പരിശോധിച്ച് ജില്ലാ കളക്ടർക്ക് ഉചിതമായ നടപടിയെടുക്കാം. 

ഒക്ടോബർ മുതൽ ഈ നിയമങ്ങളിൽ മാറ്റം വരുന്നു. ബാങ്ക് അക്കൗണ്ട് വാഹനം എന്നിവ ഉള്ളവർ ഈ കാര്യങ്ങൾ അറിയുക. Click mouse🖱️

സമ്പൂർണ ലോക്ഡൗൺ നടപ്പാക്കുന്നതിൽ അർഥമില്ലെന്നും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത വ്യക്തമാക്കി. സംസ്ഥാനത്ത് അഞ്ച് പേരിൽ കൂടുതൽ കൂട്ടംകൂടരുതെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവിൽ ആശയക്കുഴപ്പമുള്ളതായി ആക്ഷേപമുയർന്നിരുന്നു. രോഗവ്യാപനമുള്ള സ്ഥലങ്ങളിൽ മാത്രമാണോ അതോ സംസ്ഥാനത്തുടനീളം ഉത്തരവ് ബാധകമാണോ എന്ന കാര്യത്തിലാണ് ആശയക്കുഴപ്പമുണ്ടായിരുന്നത്. 
പൊതുസ്ഥലത്ത് ആളുകൾ കൂട്ടംകൂടുന്നതും സംഘടിക്കുന്നതും രോഗവ്യാപനത്തിന് വഴിവെക്കുന്നതിനാൽ ഒക്ടോബർ 30 വരെ അഞ്ച് പേരിൽ കൂടുതൽ സംഘം ചേരുന്നത് അനുവദിക്കാനാകില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറഞ്ഞിരുന്നത്. പൊതുഗതാഗതം പൂർണ സജ്ജമാകുകയും സർക്കാർ ഓഫീസുകൾ നൂറ് ശതമാനം ഹാജറിലേക്ക് മടങ്ങുകയും ചെയ്ത സാഹചര്യത്തിൽ ഉത്തരവ് പ്രായോഗികമാണോ എന്ന സംശയമായിരുന്നു പലരും ഉന്നയിച്ചിരുന്നത്. 
കടകളിൽ സാമൂഹിക അകലം നിർബന്ധമായും പാലിക്കണം. വലിയ കടകളിൽ അഞ്ചിൽ കൂടുതൽ ആളുകൾക്ക് പ്രവേശിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച കളക്ടർമാരുടെ ഉത്തരവ് ഇന്ന് പുറത്തിറങ്ങും.നാളെ രാവിലെ ഒൻപതു മണിമുതൽ ഒക്ടോബർ 31 അർദ്ധരാത്രി വരെയാണ് നിരേധനാജ്ഞ ഏർപ്പടുത്തിയിരിക്കുന്നത്. സമരങ്ങൾ ഒഴിവാക്കാൻ സർക്കാർ ഇന്നലെ ചേർന്ന സർവ്വകക്ഷി യോഗത്തിൽ തിരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരവ് വന്നത്.

ഓഫീസുകളിൽ പോകാനും വാഹനങ്ങൾ കാത്തുനിൽക്കുന്നതിനും നിരോധനാജ്ഞ തടസ്സമാകില്ലെന്നും ചീഫ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. കടകൾ തുറക്കാനും തടസ്സമില്ല. ഇവിടങ്ങളിൽ സാമൂഹിക അകലംപാലിക്കുകയും, മാസ്‌ക് ധരിക്കുകയും വേണം. ജില്ലകളിൽ സാഹചര്യം പരിശോധിച്ച് കളക്ടർമാർക്കു കൂടുതൽ കർശന നടപടി സ്വീകരിക്കാം. കൊറോണ അതിവേഗം വ്യാപിക്കുന്ന പ്രദേശങ്ങളിലാകും നിരോധനാജ്ഞ പ്രഖ്യാപിക്കുക. ആൾക്കൂട്ടം ഉണ്ടാകുന്നത് കൊറോണയുടെ സൂപ്പർ സ്‌പ്രെഡിനു കാരണമാകുമെന്ന് ഉത്തരവിൽ പറയുന്നു.

ഇതിനു പുറമെ കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങൾ കർശനമായിരിക്കും. ഈ പ്രദേശങ്ങളിൽ ഉള്ളവർ ആശുപത്രി ആവശ്യങ്ങൾക്ക് മാത്രമെ പുറത്തു പോകാൻ പാടുള്ളൂ. ഇവിടെ ഉള്ളവർ ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. വിവാഹത്തിന് പരമാവധി 50 പേർക്കും, മരണങ്ങൾക്ക് 20 പേർക്കും പങ്കെടുക്കാമെന്നും ഉത്തരവിൽ പറയുന്നു.

READ ALSO നിങ്ങളുടെ ഗ്രൂപ്പിൽ വാർത്തകൾ നിരന്തരം ലഭിക്കാൻ +916235684313 
ഈ നമ്പർ ആഡ് ചെയ്യണേ

Post a Comment

أحدث أقدم