കോഴിക്കോട്
പേടിഎമ്മിലൂടെ നിങ്ങളുടെ അക്കൗണ്ടിലേക്ക് ഒരു സംഖ്യ വന്നുവെന്നും അതു ലഭിക്കാന്‍ താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നും ആവശ്യപ്പെടുന്ന എസ് എം എസ് നിങ്ങളുടെ മൊബൈല്‍ ഫോണില്‍ എത്തിയെങ്കില്‍ സൂക്ഷിക്കുക. അതൊരു തട്ടിപ്പിലേക്കുള്ള ലിങ്കാണ്. കോഴിക്കോട് സിറ്റി പോലീസ് തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് പുതിയ തട്ടിപ്പ് രീതിയെ സംബന്ധിച്ച് ജാഗ്രത നല്‍കിയത്.
പലരീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളിലൊന്നാണ് ഇതെന്ന് പോലീസ് അറിയിച്ചു. നേരിട്ട് പരിചയം ഇല്ലാത്ത ഒരാള്‍ പോലും നമുക്ക് പണമോ സമ്മാനങ്ങളോ തരില്ലെന്നും സമ്മാനങ്ങള്‍ ആയി ഫോണിലേക്ക് വരുന്ന ഒരു ലിങ്കിലും ക്ലിക്ക് ചെയ്യരുതെന്നും ഉപദേശിക്കുന്നു പോലീസ്.
മാഹാമാരി കാലത്ത് സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന സമൂഹത്തെ ഇരയാക്കാനാണ് ഇത്തരം തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നത്. വിശ്വസനീയ രീതിയില്‍ ടാക്‌സേഷന്‍ ഐ ഡിയൊക്കെ ചേര്‍ത്താണ് ഇത്തരം എസ് എം എസുകള്‍ വരുന്നത്. ഒറ്റനോട്ടത്തില്‍ ഔദ്യോഗികമാണെന്ന് കരുതുമെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കൈയിലുള്ള കാശും കൂടി നഷ്ടപ്പെടുകയാകും ഫലം.
إرسال تعليق