കണ്ണൂരിൽ വാഹനാപകടം; ജവാൻ മരിച്ചു



കണ്ണൂർ : കാറും സ്‌കൂട്ടറും കൂട്ടിയിച്ച് ജവാൻ മരിച്ചു. ചേലേരി സ്വദേശി അനൂപ് (40) ആണ് മരിച്ചത്. ചേലേരി എയുപി സ്‌കൂളിന് മുൻപിൽവെച്ചായിരുന്നു അപകടം.

കൊളച്ചേരി മുക്ക് ഭാഗത്തു നിന്നും വരികയായിരുന്ന കാർ അനൂപിന്റെ സ്‌കൂട്ടറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ അനൂപിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

أحدث أقدم