ചോദ്യം ചെയ്യലിന് ബെംഗളൂരുവില്‍ ഹാജരാകാന്‍ ബിനീഷ് കോടിയേരിക്ക്‌ ഇ ഡി നിര്‍ദേശം

കൊച്ചി: ബംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിനീഷിന് ഇ.ഡി നോട്ടീസ് നല്‍കി. ബംഗളുരു മയക്കുമരുന്ന് കേസില്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്.

കര്‍ണാടകയിലെ കമ്മനഹള്ളിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് കോടിയേരിക്ക് പണം നല്‍കിയിരുന്നതായി അനൂപ് അന്വേഷണോദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പണമിടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനാണ് ബിനീഷ് കോടിയേരിയെ വിളിപ്പിച്ചിരിക്കുന്നത്.

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഹവാലാ ഇടപാട് അടക്കമുള്ള സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനാണ് എന്‍.സി.ബിയെ കൂടാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചത്. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി ഓഫീസില്‍ വച്ച് ബിനീഷിനെ ചോദ്യം ചെയ്തിരുന്നു.

Post a Comment

أحدث أقدم