യുഎഇയിൽ കാലാവധി കഴിഞ്ഞ താമസവിസക്കാർ 12 നു മുൻപ് വീസയും അനുബന്ധ രേഖകളും നിയമാനുസൃതമാക്കുകയോ രാജ്യം വിടുകയോ ചെയ്യണമെന്നാണ് എമിഗ്രേഷൻ മുന്നറിയിപ്പ് നൽകി. അല്ലാത്തപക്ഷം അനധികൃത താമസത്തിന് തിങ്കളാഴ്ച മുതൽ പിഴ അടക്കേണ്ടി വരും. പിഴ കൂടാതെ നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധിയാണ് അവസാനിക്കുന്നത്. മാർച്ച് ഒന്നിനു ശേഷം വീസ കാലാവധി കഴിഞ്ഞവർക്ക് പുതുക്കാൻ ജൂലൈ വരെയാണ് ആദ്യം സമയം നൽകിയത്. കൊറോണ സാഹചര്യങ്ങൾ കണക്കിലെടുത്ത് 3 മാസം കൂടി നീട്ടി നൽകി. കൊറോണ മൂലം വിമാന സർവീസുകൾ നിലച്ചതിനാൽ വീസ കാലാവധിയിൽ ഏപ്രിലിലാണ് ഇളവ് അനുവദിച്ചത്.ഡിസംബർ 31 വരെയാണ് ആദ്യം വിസ കാലാവധി നീട്ടി നൽകിയിരുന്നത്. എന്നാൽ, വിമാനങ്ങൾ സർവിസ് തുടങ്ങിയതോടെ ഈ തീയതി ഒക്ടോബർ 10 ആയി ചുരുക്കുകയായിരുന്നു. നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനാണു പുതിയ നിർദേശം.
إرسال تعليق