സെന്‍ട്രല്‍ മുംബൈയിലെ നാഗ്പഡയിലുള്ള സിറ്റി മാളില്‍ തീപ്പിടുത്തം. ഉടന്‍ തന്നെ നാട്ടുകാരും അഗ്നിരക്ഷ വിഭാഗവും ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ രാത്രിയോടെയാണ് തീപ്പിടുത്തമുണ്ടായത്. ഉടന്‍ തന്നെ പോലും നാട്ടുകാരും ഇടപെട്ട് തൊട്ടടുത്ത പാര്‍പ്പിട സമുച്ചയങ്ങളില്‍ നിന്നായി 3500 പേരെ മാറ്റിപാര്‍പ്പിച്ചു. ഈ സമയം തന്നെ അഗ്നിരക്ഷാ വിഭാഗം തീ ആളിപ്പടരാതെ നിയന്ത്രിച്ചു.
25 അഗ്നിശമന വിഭാഗങ്ങള്‍ ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ രണ്ട് അഗ്നിശമന ജീവനക്കാര്‍ക്ക് പരുക്കേറ്റു. എന്നാല്‍ ഇത് സാരമുള്ളതല്ല. മുംബൈ മേയര്‍ കിഷോരി പഡ്നേക്കറും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
إرسال تعليق