മന്ത്രി ജലീലിന്റെ ഗൺമാന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു



തിരുവനന്തപുരം : മന്ത്രി കെടി ജലീലിന്റെ ഗൺമാന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. ഗൺമാൻ പ്രജീഷിന്റെ മൊബൈൽഫോണാണ് കസ്റ്റഡിയിലെടുത്തത്. എടപ്പാളിലെ വീട്ടിൽ നിന്നാണ് ഫോൺ കസ്റ്റഡിയിലെടുത്തത്. ഗൺമാന്റെ സുഹൃത്തുക്കളെയും കസ്റ്റംസ് ചോദ്യം ചെയ്തു. READ ALSO: നബിദിനം സ്പെഷ്യൽ CLICK HERE

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ അന്വേഷണ ഏജൻസികൾ രണ്ട് വട്ടം ചോദ്യം ചെയ്തിരുന്നു. മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് ഏജൻസികൾ വ്യക്തമാക്കിയിരുന്നു. ഖുർആന്റെ മറവിൽ സ്വർണ്ണം കടത്തിയെന്ന ആരോപണത്തിലായിരുന്നു ജലീലിനെ ചോദ്യം ചെയ്തത്

Post a Comment

أحدث أقدم