ഉത്രാവധം കേസ്; അന്വേഷണസംഘത്തിന് പൊലീസ് മേധാവിയുടെ സമ്മാനം


കൊല്ലം: അഞ്ചൽ ഉത്രാവധ കേസിൽഅന്വേഷണ സംഘത്തിന് പൊലീസ് മേധാവിയുടെ അംഗീകാരം. സമ്മാനമായി പൊലീസ് മേധാവി ലോക്നാഥ് ബെഹറ അന്വേഷണ സംഘത്തിന് തുക നൽകി. കാെല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് പൊലീസ് മേധാവിയുടെ അംഗീകാരം. സമ്മാനമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

അഞ്ചൽ സ്വദേശിനിയായ ഉത്രയെ മേയ് ഏഴിനാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉത്രയുടെ മരണ ശേഷം ഭർത്താവ് സൂരജിന്റെ സ്വഭാവത്തിൽ സംശയം തോന്നിയ ഉത്രയുടെ കുടുംബം അന്വേഷണത്തിന് ആവശ്യപ്പെട്ടു. തുടർന്ന് കാെല്ലം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.അശോകന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയമിക്കുകയും ചെയ്തു. ദൃക്സാക്ഷികളില്ലാത്ത കൊലപാതകത്തിൽ ശാസ്ത്രീയ തെളിവുകൾ മാത്രമായിരുന്നു ഉദ്യോഗസ്ഥർക്ക് ഏക ആശ്രയം.

READ ALSO;നബിദിനം സ്പെഷ്യൽ CLICK HERE

പ്രതി സൂരജും മാപ്പുസാക്ഷി ചാവരുകാവ് സുരേഷും ഉൾപ്പെടുന്ന കേസിൽ ഉത്രയുടെ ബന്ധുക്കൾ, സൂരജിന്റെ ബന്ധുക്കളും സുഹൃത്തുക്കളും, ഉത്രയുടെ സ്വർണാഭരണങ്ങൾ പണയം വച്ചിരുന്ന ബാങ്കിലെ ഉദ്യോഗസ്ഥർ, ഉത്രയെ ചികിത്സിച്ച ഡോക്ടർമാർ, പാമ്പു പിടുത്തത്തിൽ വിദഗ്ധനായ വാവ സുരേഷ്, വെറ്ററിനറി ഡോക്ടർമാർ, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ ശാസ്ത്രജ്ഞർ, ഫൊറൻസിക് വിദഗ്ധർ  തുടങ്ങിയവർ സാക്ഷിപട്ടികയിൽ ഉൾപ്പെടുന്നു.

ഏറെ കോളിളക്കം ഉണ്ടാക്കിയ കേസിൽ പ്രതികളെ പിടി കൂടിയതിനു മാത്രമല്ല അതിവേഗത്തിൽ കുറ്റപത്രം സമർപ്പിച്ചതിനും അന്വേഷണ സംഘത്തെ ഡിജിപി പ്രത്യേകം അഭിനന്ദിച്ചു

Post a Comment

أحدث أقدم