കുത്തിയിറക്കിയ കത്തിയുമായി യുവാവ് സ്‌റ്റേഷനില്‍; ആശുപത്രിയിലെത്തിക്കാതെ പോലീസ്



ഭോപാൽ: മധ്യപ്രദേശിലെ
 ജബല്‍പുരില്‍ കത്തികൊണ്ടു കുത്തേറ്റ യുവാവിന് ഉടനടി സഹായം നല്‍കാന്‍ തയ്യാറാകാതെ പോലീസ് . ദേഹത്ത് കുത്തിയിറക്കിയ കത്തിയുമായി പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും ആശുപത്രിയിലേക്കു മാറ്റാന്‍ പോലീസ് തയ്യാറായില്ല.

പിന്‍ഭാഗത്തു കത്തി തറച്ച നിലയിലാണു യുവാവ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുംവരെ യുവാവിനെ സ്റ്റേഷനില്‍ നിര്‍ത്തുകയായിരുന്നു. രക്തം വാര്‍ന്നുപോകുമ്പോഴും യുവാവിനെ ആശുപത്രിയിലേക്കു മാറ്റാതിരുന്ന പോലീസിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധമാണുയരുന്നത്.

Post a Comment

أحدث أقدم