
കണ്ണൂർ : ചുണ്ടയിൽ ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കൈതേരി സ്വദേശികളായ അതുൽ (21), സാരംഗ് (22) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയോടെയയിരുന്നു അപകട വിവരം അറിഞ്ഞത്.
കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് അപകടം ഉണ്ടായതെന്നാണ് നിഗമനം. മരത്തിലിടിച്ച ബൈക്ക് സമീപത്തെ തോട്ടിലേക്ക് മറിഞ്ഞ് വീണിരുന്നു. ഒരാളുടെ മൃതദേഹം ഇവിടെ നിന്നും മറ്റേയാളുടേത് സമീപത്തെ പറമ്പിൽ നിന്നുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
നാട്ടുകാരാണ് അപകട വിവരം ആദ്യം അറിഞ്ഞത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി നടത്തിയ പരിശോധനയിൽ ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടം നടപടിയ്ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
إرسال تعليق