പുന്നേക്കാട് യുവതിയെയും യുവാവിനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. പുന്നേക്കാട് കരിയിലപ്പാറ ഭാഗത്ത് താമസിക്കുന്ന മേരി തോമസ് (42), സുരേഷ് (36)എന്നിവർക്കാണ് പൊള്ളലേറ്റത്. മേരി കിണറ്റിലും സുരേഷ് സമീപത്തുമായിട്ടാണ് കിടന്നിരുന്നത്. 80 ശതമാനം പൊള്ളലേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 8.45-ഓടെ മേരിയുടെ വീട്ടിൽവെച്ചാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസിനു കിട്ടിയ വിവരം. മണ്ണെണ്ണ ഉപയോഗിച്ച് തീ കൊളുത്തിയതിലൂടെയാണ് പൊള്ളലേറ്റത്. തീ കൊളുത്തി കിണറ്റിൽ ചാടാൻ ശ്രമിച്ച മേരിയെ തടഞ്ഞപ്പോഴാണ് സുരേഷിന് പൊള്ളലേറ്റത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് അഗ്നിരക്ഷാ സേനയെത്തിയാണ് കിണറ്റിൽ ചാടിയ മേരിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056
إرسال تعليق