മൂന്നാക്ക സംവരണം സര്‍ക്കാര്‍ പിന്‍വലിക്കണം: പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം :

മുന്നാക്ക സംവരണത്തിനെതിരെ കടുത്ത പ്രതിഷേധവുമായി മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി രംഗത്ത്. നിലവിലെ സംവരണ സമുദായത്തിന് ഏറെ ദോഷകരമായ രീതിയില്‍ ബാധിക്കുന്നതാണ് പുതിയ സംവരണമെന്നും ഇത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പികെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ പിന്നോക്ക വിഭാഗത്തിന്റെ യോഗം 28ന് എറണാംകുളത്ത് ചേര്‍ന്ന് സമരങ്ങള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംവരണ വിഷയത്തില്‍ തുടര്‍ നടപടികളാലോചിക്കാന്‍ മലപ്പുറത്ത് ചേര്‍ന്ന മുസ്ലിം സംഘടനകളുടെ സംയുക്ത യോഗത്തിന് ശേഷം പ്രതികരിക്കുകയായിരു
അദ്ദേഹം.
സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ഇതില്‍ സാമൂഹിക പ്രശ്‌നങ്ങള്‍ ഉണ്ട്. താഴേതട്ടിലുള്ളവരുടെ സാഹചര്യം കൂടി പരിഗണിക്കണം. ഇത് അവകാശത്തിലുള്ള കടന്നുകയറ്റമായി കാണണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. നബിദിനം സ്പെഷ്യൽ CLICK HERE

സംവരണത്തെ അട്ടിമറിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പിയും വിമര്‍ശിച്ചു. സംവരണമുള്ള മറ്റു സമുദായ നേതാക്കളുമായി പ്രാഥമിക ചര്‍ച്ച നടത്തി. സംവരണത്തെ അട്ടിമറിക്കുകയാണ്. പിന്നാക്ക വിഭാഗങ്ങള്‍ കൂടുതല്‍ പിന്നോക്കമാവുന്നതാണ് സര്‍ക്കാര്‍ തീരുമാനം. സംവരണത്തിന്റെ കടക്കല്‍ കത്തി വെക്കുന്ന നിലപാടാണ് സര്‍ക്കാറിന്റെ മുന്നാക്ക സംവരണമെന്നും അദ്ദേഹം പറഞ്ഞു.

READ ALSO: ആമസോണിൽ വൻ ഓഫാറുകൾ ലഭിക്കാൻ CLICK HERE 

Post a Comment

أحدث أقدم