ആയുധ പൂജയെ മറയാക്കി കലാപത്തിന് ആഹ്വാനം നൽകിയ ഹിന്ദുത്വ തീവ്രവാദിക്കെതിരെ പരാതി നൽകി അഡ്വ ശ്രീജിത്ത്‌ പെരുമന sreejith perumana

അഡ്വ ശ്രീജിത്ത്‌ പെരുമനയുടെ ഫേസ് ബുക്ക് പോസ്റ്റ്

ആയുധം താഴെ വെക്കാന്‍ സമയമായിട്ടില്ല എന്ന  കലാപാഹ്വാനവുമായി രംഗത്തെത്തിയ    പ്രതീഷ് വിശ്വനാഥ് എന്നയാൾ  ഫെയിസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും, പോസ്റ്റുകളും ഗുരുതരമായ ക്രിമിനൽ കുറ്റമാണ് എന്ന് ചൂണ്ടി കാണിച്ച് സംസ്ഥാന മുഖ്യമന്ത്രിക്കും, പോലീസ് മേധാവിക്കും രേഖാമൂലം പരാതി നൽകി. 

ആയുധ പൂജാ ദിനത്തോടനുബന്ധിച്ചുള്ള പോസ്റ്റിലാണ്  കലാപാഹ്വാനവുമായി  പ്രതീഷ് വിശ്വനാഥ് ഫെയിസ്ബുക്കിൽ പരസ്യ കലാപ പ്രചാരണം നടത്തുന്നത് 

ആയുധം താഴെവയ്ക്കാന്‍ ആയിട്ടില്ലെന്നും ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണെന്നുമാണ് പ്രതീഷ് വിശ്വനാഥ് ഫേസ്ബുക്കില്‍ എഴുതിയത്.
മറ്റൊരു പാകിസ്ഥാനോ ബംഗ്ലാദേശോ താലിബാനോ അല്ല വരും തലമുറയ്ക്ക് സമ്മാനിക്കേണ്ടതെങ്കില്‍ വിശ്രമത്തിനുള്ള സമയമല്ല ഇതെന്നും ആയുധം താഴെ വയ്ക്കാനുള്ള സമയമായിട്ടില്ലെന്നും പോസ്റ്റില്‍ പറയുന്നു. പലതരം ആയുധങ്ങള്‍ പൂജയ്ക്ക് വെച്ച ഫോട്ടോയും പ്രതീഷ് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കലാപ ആഹ്വാനം നടത്തുകയും,  മത സപർദ്ധ വളർത്തി സംഘർഷങ്ങൾക്ക് ആഹ്വാനം നൽകുകയും സാമുദായിക ഐക്യം തകർത്ത് വംശീയമായി വേർതിരിവുണ്ടാക്കുന്ന രീതിയിൽ  ക്രിമിനൽ ഗൂഡാലോചനയുടെ ഭാഗമായി  നടത്തിയിട്ടുള്ള പരാമർശങ്ങളും ആയുധ പ്രദർശനങ്ങളും ഗുരുതരമായ  ക്രിമിനൽ കുറ്റങ്ങളാണ് എന്നതിനാൽ എതിർ കക്ഷിക്കെതിരെ Arms Act 
ലെയും, പീനൽ കോഡിലെയും,  ഐടി ആക്റ്റിലെയും  വിവിധ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം  FIR രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടു 

Post a Comment

أحدث أقدم