ഹിസാര്‍ ഹരിയാനയില്‍ യുവ വ്യവസായി കവര്‍ച്ചക്കിരയാക്കിയ ശേഷം ശേഷം ചുട്ടു കൊന്നു. ചൊവ്വാഴ്ച രാത്രി ഹിസാര്‍ ജില്ലയിലെ ഹാന്‍സിയിലാണ് സംഭവം. ഹന്‍സിയിലെ ഭട്ല-ഡാറ്റാ റോഡിലെ താമസക്കാരനായ രാം മെഹര്‍(35) ആണ് കവര്‍ച്ചക്കിരയായി കൊല്ലപ്പെട്ടത്. കാറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ അക്രമികള്‍ ഇയാളെ തടഞ്ഞ് 11 ലക്ഷം രൂപ കൊള്ളയടിക്കുകയും കാറില്‍ പൂട്ടിയിട്ട് തീകൊളുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
READ ALSO: പോലീസ് ചെക്കിങ്, തുടങ്ങിയവ പൊതുജനങ്ങൾക്ക് മൊബൈൽ ഫോണുകളിലോ, ക്യാമറകളിലോ വീഡിയോ എടുക്കാൻ പറ്റുമോ ❓
വാഹനത്തിൽ മാറ്റം വരുത്താൻ നിയമപ്രകാരം അനുമതിയുള്ളത് എന്തൊക്കെ, എന്തൊക്കെ പാടില്ല? CLICK MOUSE🖱️
വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് നോക്കിയാണ് മരിച്ചയാളുടെ വീട്ടുകാരെ പോലീസ് വിവരമറിയിച്ചത്. യാത്രക്കിടെ തന്നെ രണ്ട് പേര് ബൈക്കില്‍ പിന്തുടരുന്നതായി രാം മെഹര്‍ പോലീസില്‍ വിവരമറിയിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ഡ്രൈവര്‍ സീറ്റില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
ബര്‍വാലയില്‍ ഡിസ്പോസിബിള്‍ കപ്പുകളുടെയും പ്ലേറ്റുകളുടെയും ഫാക്ടറി ഉടമയായ മെഹര്‍ ബേങ്കില്‍ നിന്ന് 11 ലക്ഷം രൂപ പിന്‍വലിച്ച ശേഷം ഹിസാറില്‍ നിന്ന് ഗ്രാമത്തിലേക്ക് മടങ്ങിവരുമ്പോഴായിരുന്നു ആക്രമണത്തിനിരയായത്. നടുറോഡില്‍ വ്യവസായി കൊല്ലപ്പെട്ട സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
إرسال تعليق