
വാന്‍കൂവര്‍:
ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളെ അന്താരാഷ്ട്ര വേദികളിലെത്തിക്കാന്‍ വന്‍ പ്രതിഷേധം. കാനഡയിലെ വാന്‍കൂവറിലെ ചൈനയുടെ എംബസിക്ക് മുന്നിലേക്കാണ് പ്രകടനവും പ്രതിഷേധവും നടന്നത്. ഉയിഗുര്‍ മുസ്ലിംങ്ങളെ കരുതല്‍ തടങ്കല്‍ പാളയങ്ങളിലിട്ട് പിഡിപ്പിക്കുന്നതും അടിമവേലചെയ്യിക്കുന്നതും പ്രതിഷേധക്കാര്‍ ഉയര്‍ത്തിക്കാട്ടി. 30 ലക്ഷം ഉയിഗുറുകളെ തടങ്കല്‍ പാളയങ്ങളില്‍ നിന്നും മോചിപ്പിക്കണമെന്ന ആവശ്യമാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്.
വാന്‍കൂവറിലെ പ്രശസ്തമായ ആര്‍ട്ട് ഗ്യാലറിക്ക് മുന്നില്‍ വിവിധ ദേശക്കാരായ പ്രതിഷേധക്കാര്‍ സംഘടിച്ചു. ചൈനീസ് എംബസിക്ക് മുന്നിലേക്ക് ജാഥനയിച്ച ശേഷമാണ് പ്രതിഷേധവും പ്രസംഗങ്ങളും നടത്തിയത്. പ്രതിഷേധക്കാര്‍ ചൈനക്കെതിരെ മുദ്രാവാക്യങ്ങളും മുഴക്കി. അഞ്ഞൂറിലേറെപ്പേര്‍ പങ്കെടുത്ത പ്രതിഷേധം ചൈനക്കെതിരെ നടന്ന ഏറ്റവും വലിയതാണ്. ഫ്രണ്ട്‌സ് ഓഫ് കാനഡ-ഇന്ത്യ എന്ന സംഘടനയും മറ്റ് ഏഴ് സംഘടനകളും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ചൈന ഹോങ്കോംഗില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന ദേശീയ സുരക്ഷാ നിയമത്തിനെതിരേയും പ്രകടനക്കാര്‍ മുദ്രാവാക്യം വിളിച്ചു.
إرسال تعليق