
ജിദ്ദ: കടുത്ത വയറു വേദനയുമായി ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ യുവാവിന്റെ വയറ്റിൽ നിന്നും പുറത്തെടുത്തത് 230 ആണികളും ചില്ലു കഷ്ണങ്ങളും. സൗദി അറേബ്യയിലാണ് സംഭവം. ജിദ്ദ ആുപത്രിയിൽ ചികിത്സ തേടിയെത്തിയ ആളുടെ വയറ്റിൽ നിന്നാണ് ഡോക്ടർമാർ ചില്ലു കഷ്ണങ്ങളും ആണികളും പുറത്തെടുത്തത്. മാനസിക വൈകല്യമുള്ളയാളാണിതെന്നാണ് ഡോക്ടർമാർ പറയുന്നത്.
READ ALSO: പുതിയ വോട്ടർ ലിസ്റ്റിൽ എല്ലാവരും അവരവരുടെ പേരുകൾ ഉണ്ടോ എന്ന് ചെക്ക് ചെയ്യുക CLICK HERE
ശസ്ത്രക്രിയയിലൂടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താനായതെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു. നിലവിൽ ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ്. കഠിനമായ വയറു വേദനയുമായി വയർ വീർത്ത നിലയിലാണ് ഇയാളെ ആശുപത്രിലെത്തിച്ചത്. തുടർന്ന് നടത്തിയ ക്ലിനിക്കൽ പരിശോധനയിലും എക്‌സറേ പരിശോധനനയിലുമാണ് വയറ്റിൽ ആണികളുള്ളതായി കണ്ടെത്തിയത്. പിന്നീട് അടിയന്തര ശസ്ത്രക്രിയയിലൂടെ ഇവ പുറത്തെടുക്കുകയായിരുന്നു.
إرسال تعليق