മുംബൈ > അടുത്ത സീസണിൽ അടിമുടി മാറാൻ ഐപിഎൽ. മുഴുവൻ കളിക്കാരെയും ചേർത്ത് മഹാലേലം നടത്തും. ടീമുകൾക്ക് കളിക്കാരെ നിലനിർത്താനാകില്ല. വിശദമായ നിർദേശങ്ങൾ പിന്നീട് പ്രഖ്യാപിക്കും. അടുത്തവർഷത്തെ ടൂർണമെന്റിൽ ഒരു ടീമിനെക്കൂടി ഉൾപ്പെടുത്താനും നീക്കമുണ്ട്.
അഹമ്മദാബാദ് കേന്ദ്രമാകും പുതിയ ഫ്രാഞ്ചൈസി. ഒരു ലക്ഷത്തിലധികംപേർക്ക് കളി കാണാനാകുന്ന അഹമ്മദാബാദിലെ പുതിയ സ്റ്റേഡിയമാകും ഈ ടീമിന്റെ ഹോം ഗ്രൗണ്ട് എന്നും സൂചനകളുണ്ട്. നേരത്തെ വിലക്കിലായിരുന്ന ചെന്നൈ സൂപ്പർ കിങ്സിന് പകരം രണ്ടുവർഷം ഗുജറാത്ത് ലയൺസ് എന്ന ടീം ഐപിഎലിൽ കളിച്ചിരുന്നു.
മഹാലേലം നടക്കുകയാണെങ്കിൽ നിലവിലുള്ള കളിക്കാരുടെ ടീമുകളിൽ മാറ്റമുണ്ടാകും.
إرسال تعليق