സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാനുള്ള സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയായെന്ന് വിദ്യഭ്യാസ വകുപ്പ്. ആദ്യഘട്ടത്തില്‍ 9,10,11,12 ക്ലാസുകളില്‍ മാത്രമാവും അധ്യയനമുണ്ടാവുക. പിന്നീട് ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി തലങ്ങളില്‍ പൂര്‍ണമായ തോതില്‍ അധ്യയനമുണ്ടാവും.
പൊതുവിദ്യഭ്യാസ വകുപ്പ് സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യവകുപ്പും ദുരന്തനിവാരണ വകുപ്പും അനുമതി നല്‍കിയാല്‍ സ്കൂളുകള്‍ തുറക്കുമെന്നും സെക്രട്ടറി എ.ഷാജഹാന്‍ പറഞ്ഞു.
അതേസമയം, എല്‍.പി, യു.പി ക്ലാസുകള്‍ തുടങ്ങുന്നതില്‍ ഇനിയും ധാരണയായിട്ടില്ല. ഈ വര്‍ഷം പ്രൈമറി, അപ്പര്‍ പ്രൈമറി ക്ലാസുകള്‍ പുനഃരാരംഭിക്കാനുള്ള സാധ്യതകള്‍ വിരളമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
إرسال تعليق