തിരുവനന്തപുരം | സിപിഐ സംസ്ഥാന കൗണ്‍സിലില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രൂക്ഷ വിമര്‍ശം. കൊല്ലത്ത് പി എസ് സുപാലിനെ മാത്രം സസ്പെന്‍ഡ് ചെയ്തതിനെതിരെയായിരുന്നു വി എസ് സുനില്‍ കുമാറാണ് വിമര്‍ശമുന്നയിച്ചത്. ആര്‍ രാജേന്ദ്രന് താക്കീത് മാത്രമെന്ന കാനം രാജേന്ദ്രന്റെ സമീപനം ശരിയല്ലെന്നും കൗണ്‍സിലില്‍ വിമര്‍ശമുയര്‍ന്നു.
നടപടി റദ്ദാക്കണമെന്ന് സംസ്ഥാന കൗണ്‍സിലില്‍ വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. കാനം രാജേന്ദ്രന്‍ പാര്‍ട്ടിയെ എകെജി സെന്ററിന്റെ അടിമയാക്കിയെന്നും യോഗത്തില്‍ വിമര്‍ശമുണ്ടായി. പാര്‍ട്ടിയെ എകെജി സെന്ററില്‍ കെട്ടിയെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സന്തോഷ് കുമാര്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാന കൗണ്‍സില്‍ അംഗം പി എസ് സുപാലിന് മൂന്ന് മാസത്തേക്ക് സസ്പെന്‍ഷന്‍ നല്‍കിയിരുന്നു എന്നാല്‍ ആര്‍ രാജേന്ദ്രന് താക്കീതാണ് നല്‍കിയത്. കൊല്ലം ജില്ലാ നിര്‍വാഹക സമിതിയില്‍ രണ്ടു പേരും നേര്‍ക്കുനേര്‍ പോര്‍വിളി നടത്തിയെന്നായിരുന്നു ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
إرسال تعليق