കോഴിക്കോട്ട്‌ ആറു വയസുകാരിക്ക്‌ ക്രൂരപീഡനം

ബാലുശേരി: കോഴിക്കോട്‌ ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്ത്‌ ആറ്‌ വയസുകാരിക്കു ക്രൂരമായ പീഡനം. കുട്ടിയെ രക്‌തം വാര്‍ന്ന നിലയില്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്വാറി തൊഴിലാളികളും നേപ്പാളി സ്വദേശികളുമായ ദമ്പതികളുടെ മകളാണ്‌ പീഡനത്തിനിരയായത്‌.
മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്താണ്‌ പീഡനം നടന്നത്‌. പകല്‍ സമയത്താണു പീഡനം നടന്നതെന്ന്‌ കരുതുന്നു. രാത്രിയില്‍ പിതാവ്‌ വീട്ടിലെത്തിയപ്പോള്‍ രക്‌തം വാര്‍ന്ന നിലയില്‍ കുട്ടിയെ കാണുകയായിരുന്നു. പീഡനത്തിനിരയായ കുട്ടിക്കുപുറമേ മൂന്നരയും ഒന്നരയും വയസുള്ള കുട്ടികളും വീട്ടിലുണ്ടായിരുന്നു. ഈ പ്രദേശത്ത്‌ നേപ്പാള്‍ സ്വദേശികളായ ഏറെപേര്‍ ക്വാറിയില്‍ ജോലി ചെയ്ുയന്നുണ്ട്‌. തൊഴിലാളി കുടുംബങ്ങളെല്ലാം അടുത്തടുത്താണ്‌ താമസം. അടച്ചുറപ്പില്ലാത്ത വീടുകളില്‍ സുരക്ഷിതമല്ലാതെയാണ്‌ ജീവിതം. വടകര റൂറല്‍ എസ്‌.പി ശ്രീനിവാസ്‌, താമരശേരി ഡിവൈ.എസ്‌.പി പൃഥ്വിരാജ്‌ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്‌ സംഘം സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതിക്കുവേണ്ടി തെരച്ചില്‍ ആരംഭിച്ചു. ബാലുശേരി പോലീസിനാണ്‌ അന്വേഷണ ചുമതല.

Post a Comment

أحدث أقدم