കെഎസ്‌ആർടിസി ബസ്‌ മരത്തിലിടിച്ച്‌ ഡ്രൈവർ മരിച്ചു

കൊച്ചി> കൊച്ചി വൈറ്റിലക്ക് സമീപം കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു.പഴകുളം ഡിപ്പോയിലെ അരുൺകുമാറാ(45)ണ് മരിച്ചത്.

തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പോയ സൂപ്പർ ഡീലക്സ് ബസാണ് വൈറ്റിലയില് ഇന്ന് പുലർച്ചെ അപകടത്തില്പ്പെട്ടത്.

ഇരുപത്തിയഞ്ചോളം പേർക്ക് പരിക്കേറ്റു.രണ്ട് പേരുടെ നില ഗുരുതരമാണ്.


Post a Comment

أحدث أقدم