ബ്യൂണസ് ഐറിസ് > ഫുട്ബോൾ ഇതിഹാസം ദ്യേഗോ മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമാണെന്ന ആരോപണത്തിൽ ഡോക്ടർക്കെതിരെ അന്വേഷണം. മാറഡോണയുടെ സ്വകാര്യ ഡോക്ടറായ ലിയോപോൾഡോ ലുക്കിന്റെ വസതിയിലും ക്ലിനിക്കിലും പൊലീസ് ഞായറാഴ്ച റെയ്ഡ് നടത്തി. ലുക്കിനെ പൊലീസ് ചോദ്യം ചെയ്യുമെന്ന് അർജന്റീനിയൻ ടെലിവിഷനുകൾ റിപ്പോർട്ട് ചെയ്തു. മാറഡോണയ്ക്ക് ലഭിച്ച ചികിത്സയിൽ മക്കളായ ഡാൽമയും ഗിയാനിനയും സംശയം ഉന്നയച്ചതിനുപിന്നാലെയാണ് അന്വേഷണം.
إرسال تعليق