കൊച്ചി | ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാന്‍ തീരുമാനിച്ച് താരസംഘടനയായ അമ്മ. കൊച്ചിയില്‍ നടന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. സംഘടനയില്‍ രണ്ടു നീതി പാടില്ലെന്നും ദിലീപിനെ പുറത്താക്കിയ അമ്മ ബിനീഷിനെയും പുറത്താക്കണമെന്നും നടിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ നടപടി വേണ്ടെന്നും യോഗം തീരുമാനിച്ചു. ഇടവേള ബാബുവിനെതിരെ രേവതി, പത്മപ്രിയ എന്നിവര്‍ നല്‍കിയ കത്ത് യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും പാര്‍വതിയുടെ രാജിക്കത്ത് സ്വീകരിക്കുകയും ചെയ്തു.
إرسال تعليق