പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബി ജെ പിയില്‍ രൂക്ഷ തര്‍ക്കം

പാലക്കാട് | ചരിത്രത്തില്‍ ആദ്യമായി ബി ജെ പി കഴിഞ്ഞ തവണ അധികാരത്തിലെത്തിയ പാലക്കാട് നഗരസഭയില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് വലിയ തര്‍ക്കങ്ങള്‍. പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ അംഗം മുതല്‍ സീറ്റ് ലഭിക്കാത്ത നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറും ഇ കൃഷ്ണദാസും സ്വന്തക്കാരേയും തങ്ങള്‍ക്ക് ഇഷ്ടമുള്ളവരേയും മാത്രം പരിഗണിക്കുകയാണെന്നാണ് ഒരു വിഭാഗം പറയുന്നത്. സി കൃഷ്ണകുമാര്‍ മത്സരിച്ചിരുന്ന വാര്‍ഡില്‍ അദ്ദേഹത്തിന്റെ ഭാര്യ മിനി കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കിയതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സീറ്റ് ലഭിക്കാത്ത നിരവധി നേതാക്കളാണ് ജില്ലാ കമ്മിറ്റിയെ പരാതിയുമായി സമീപിച്ചിരിക്കുന്നത്.

ദൈനംദിന ജീവിതത്തിൽ വരവ് ചെലവ് കണക്കുകൾ സൂക്ഷിക്കാൻ ഈ ആപ്പ് CLICK HERE

പുത്തൂര്‍ നോര്‍ത്തിലേക്ക് തന്നെ മാറ്റിയത് താന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷമാണ് അറിഞ്ഞതെന്ന് എസ് ആര്‍ ബാലസുബ്രഹ്‌മണ്യം പറയുന്നു. തന്നോട് ആലോചിക്കാതെ പാര്‍ട്ടി എടുത്ത തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് മത്സരത്തില്‍ നിന്ന് പിന്മാറിയതെന്നും അദ്ദേഹം പറഞ്ഞു. 20 വര്‍ഷത്തോളമായി ബിി ജെ പി കൗണ്‍സിലറാണ് ബാലസുബ്രഹ്‌മണ്യം. അതേസമയം ബാലസുബ്രഹ്‌മണ്യം പിന്മാറിയ സാഹചര്യത്തില്‍ ബി ജെ പി ജില്ല അധ്യക്ഷന്‍ ഇ ൃഷ്ണദാസിനോട് സ്ഥാനാര്‍ഥിയാവാന്‍ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

Post a Comment

أحدث أقدم