ന്യൂഡല്‍ഹി | ഇന്ത്യയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും അമ്പതിനായിരത്തില്‍ താഴെയെന്ന് കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,684 പേര്‍ക്കാണ് രോഗം ബാധിച്ചത്. 520 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 87,73,479 ആയി. ഇതുവരെ മരണമടഞ്ഞവരുടെ സംഖ്യ 1,29,188 ആയി ഉയര്‍ന്നു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 4,80,719 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. വെള്ളിയാഴ്ച മാത്രം 47,992 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 81,63,572ആയി
إرسال تعليق