സ്‌കൂളുകളും കോളെജുകളും ഉടന്‍ തുറക്കില്ല; തീരുമാനം വിദഗ്ധരുമായി ആലോചിച്ച ശേഷം മാത്രമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളും കോളെജുകളും തുറക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യവിദഗ്ധരുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷം മാത്രമെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുവെന്ന് കൊവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പൊതുപരീക്ഷ വഴി മൂല്യനിര്‍ണയം നടത്തുന്ന ഉയര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കു വേണ്ടി സ്‌കൂളുകളും കോളെജുകളും തുറക്കണോ എന്ന കാര്യം പരിഗണിക്കേണ്ടതുണ്ട്. അതേസമയം ചെറിയ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള ക്ലാസ്സുകള്‍ തുടങ്ങുന്ന കാര്യം സംശയത്തിലാണെന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനത്തിന്റെ തോത് കുറയുന്ന […]

Post a Comment

أحدث أقدم