സംസ്ഥാനത്തിന്‌ ആശ്വസിക്കാം; കോവിഡ്‌ പോസിറ്റിവിറ്റി നിരക്ക്‌ താഴേക്ക്‌

തിരുവനന്തപുരം > സംസ്ഥാനത്തെ 13 ജില്ലയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്കിൽ ഗണ്യമായ കുറവ്. ഒക്ടോബറിൽ 15.9 ശതമാനംവരെ എത്തിയ പോസിറ്റിവിറ്റി നിരക്ക് നവംബർ ആദ്യവാരമായപ്പോഴേക്കും 11.4 ശതമാനത്തിലെത്തി. ആരോഗ്യവകുപ്പിന്റെ നവംബർ ആദ്യ ആഴ്ചയിലെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആശ്വാസം നൽകുന്നതാണ് പുതിയ കണക്ക്.

ഇടുക്കിയിൽമാത്രമാണ് നവംബറിൽ വർധന. ഒക്ടോബർ അവസാനം 5.95 ആയിരുന്ന ജില്ലയിലെ പോസിറ്റിവിറ്റി നിരക്ക് നവംബർ ആദ്യം 7.5 ആയി. കൂടുതൽ പോസിറ്റിവിറ്റി നിരക്ക് മലപ്പുറത്താണ്–- 15.6 ശതമാനം.


ഇതുവരെ 54,26,841 സാമ്പിള് സംസ്ഥാനത്ത് പരിശോധിച്ചു. പത്ത് ലക്ഷം പേരില് ഏറ്റവും കൂടുതൽ പരിശോധന എന്ന തോതില് മുന്നില് പത്തനംതിട്ട–- 15,794. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ പോസിറ്റിവിറ്റി നിരക്കും ജില്ലയിലാണ്–- 6.3 ശതമാനം. കഴിഞ്ഞ ഏഴ് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.25 ശതമാനമാണ്. നിലവിൽ രോഗം സ്ഥിരീകരിച്ചവരിൽ 60 ശതമാനത്തിലധികം പേരും വീടുകളിൽത്തന്നെയാണ് ചികിത്സയിലുള്ളത്.

Post a Comment

أحدث أقدم