കോട്ടയം > കോട്ടയം ജില്ലാപഞ്ചായത്തില് എല്ഡിഎഫിന്റെ സീറ്റ് വിഭജനം പൂര്ത്തിയായി. ആകെയുള്ള 22 ഡിവിഷനുകളില് സിപിഐ എമ്മും ജോസ് കെ മാണി നയിക്കുന്ന കേരള കോണ്ഗ്രസ് എമ്മും ഒമ്പത് വീതം സീറ്റുകളില് മത്സരിക്കും. സിപിഐ നാല് സീറ്റുകളില് മത്സരിക്കാനും ധാരണയായി. മറ്റ് ഘടകക്ഷികള്ക്ക് ഇതര തദ്ദേശ സ്ഥാപനങ്ങളില് അര്ഹമായ പ്രാതിനിധ്യം ഉറപ്പാക്കി.
ഞായറാഴ്ച ചേര്ന്ന എല്ഡിഎഫ് യോഗത്തിലാണ് സീറ്റ് വിഭജനത്തില് അന്തിമരൂപമായത്. പാര്ടികള് മത്സരിക്കുന്ന സീറ്റുകള് ഏതൊക്കെയെന്ന് തിങ്കളാഴ്ച പ്രഖ്യാപിക്കും. 17, 18 തീയതികളിലായി എല്ഡിഎഫ് സ്ഥാനാര്ഥികളുടെ നാമനിര്ദേശ പത്രികാ സമര്പ്പണം പൂര്ത്തിയാക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്ദ്ദേശം പാലിച്ച്, കോവിഡ് മാനദണ്ഢങ്ങള് ഉറപ്പാക്കിയാവും പ്രചരണപ്രവര്ത്തനങ്ങള് നടത്തുന്നത്. യോഗത്തില് സിപിഐ ജില്ലാസെക്രട്ടറി സി കെ ശശിധരന് അധ്യക്ഷനായി. എല്ഡിഎഫ് ജില്ലാകണ്വീനര് പ്രൊഫ. എം ടി ജോസഫ്, വി എന് വാസവന്, ടി ആര് രഘുനാഥന് (സിപിഐ എം), അഡ്വ വി കെ സന്തോഷ് കുമാര് (സിപിഐ), സണ്ണി തെക്കേടം, സ്റ്റീഫന് ജോര്ജ്, ജോസ് ടോം (കേരള കോണ്ഗ്രസ് എം), എം ടി കുര്യന്, രാജീവ് നെല്ലിക്കുന്നേല് (ജനതാദള് എസ്), സാജു എം ഫിലിപ്പ്, സുഭാഷ് പുഞ്ചക്കോട്ടില്, സാബു മുരിക്കവേലി (എന്സിപി), ഫ്രാന്സിസ് തോമസ്, മാത്യൂസ് ജോര്ജ് (ജനാധിപത്യ കേരള കോണ്ഗ്രസ്), സജി നൈനാന്, പോള്സണ് പീറ്റര് ( കോണ്ഗ്രസ് എസ്), ജോസഫ് ചാവറ (എല്ജെഡി), ജിയാഷ് കരീം , റഫീഖ് പട്ടരുപറമ്പില് (ഐഎന്എല്) എന്നിവര് യോഗത്തില് പങ്കെടുത്തു.
ജില്ലയിലാകെ മികച്ച മുന്നേറ്റമുണ്ടാക്കും: വി എന് വാസവന്
കോട്ടയം > സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എല്ഡിഎഫില് തര്ക്കങ്ങളില്ലെന്ന് സിപിഐ എം ജില്ലാസെക്രട്ടറി വി എന് വാസവന് പറഞ്ഞു. വലിപ്പ ചെറുപ്പമില്ലാതെ മുന്നണിയിലെ എല്ലാകക്ഷികളും മാതൃകയോടെയാണ് പ്രവര്ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാപഞ്ചായത്തില് എല്ഡിഎഫ് സീറ്റ് വിഭജനം പൂര്ത്തിയാക്കിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി എന് വാസവന്.
കക്ഷികള് തമ്മില് അസംതൃപ്തിയോ അസഹിഷ്ണുതയോ ഇല്ല. ഇവിടെ എന്തെങ്കിലും കുഴപ്പങ്ങള് കാണാനാഗ്രഹിച്ച മാധ്യമങ്ങള്ക്കാണ് വിഷമം. കൂടുതല് കക്ഷികള് വരുമ്പോള് സ്വാഭാവികമായും നല്ല പിറവിയുണ്ടാകാന് അല്പ്പം വേദനയുണ്ടാകും. ജില്ലയില് എല്ഡിഎഫിന് മികച്ച മുന്നേറ്റമുണ്ടാക്കാന് കഴിയും. ജോസ് കെ മാണി കൂടി വരുന്നതോടെ എല്ഡിഎഫിന്റെ മുന്നേറ്റം കൂടുതല് ശക്തിപ്പെടും. ഇക്കാര്യങ്ങളെല്ലാം എല്ഡിഎഫിലെ ഘടകകക്ഷികള്ക്കെല്ലാം ബോധ്യമുള്ളതാണ്.
കേരള കോണ്ഗ്രസ് എമ്മില് പിളര്പ്പുണ്ടായപ്പോള് വലിയ പാര്ടിയായത് ജോസ് കെ മാണി നയിക്കുന്ന കേരള കോണ്ഗ്രസ് ആണ്. പി ജെ ജോസഫിന്റെ പാര്ടിയല്ല, അതാണ് മുമ്പ് പറഞ്ഞത്. ഇക്കാര്യത്തില് സിപിഐ എമ്മും സിപിഐയും തമ്മില് തര്ക്കമില്ല. മാതൃകാമുന്നണിയായി ഒറ്റക്കെട്ടായി എല്ഡിഎഫ് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
إرسال تعليق