ന്യൂഡല്‍ഹി | രാജ്യത്ത് 30,548 പുതിയ കൊവിഡ് കേസുകള്‍. ഇതോടെ, കൊവിഡ് ബാധിക്കുന്നവരുടെ ആകെ എണ്ണം 88,45,127 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ 435 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 1,30,070 ആണ് ആകെ മരണം.
4,65,478 ആണ് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം. 43,851 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയതോടെ രോഗമുക്തരുടെ മൊത്തം എണ്ണം 82,49,579 ആയി.
إرسال تعليق