ആലപ്പുഴ | കിഫ്ബിക്കെതിരായ നീക്കത്തിന് പിന്നില്‍ വലിയ രാഷ്ട്രീയ ഗൂഢാലോചന നടന്നതായി ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സംസ്ഥാനത്ത് ഉയരുന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ ആര്‍ എസ് എസാണ്. ആര്‍ എസ് എസ് നേതാവായ റാം മാധവാണ് ഇതിന് നേതൃത്വം നല്‍കുന്നത്. റാം മാധവുമായി കെ പി സി സി സെക്രട്ടറിയ മാത്യു കുഴല്‍നാടന്‍ തൃശ്ശൂര്‍ രാമനിലയില്‍ത്തില്‍വെച്ച് ചര്‍ച്ച നടത്തി. ഇതിന് ശേഷമാണ് ആര്‍ എസ് എസ് വക്കാലത്ത് മാത്യൂ ഏറ്റെടുത്തതെന്നും ഐസക് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കിഫ്ബിക്കെതിരായ ഗൂഢാലോചനയുടെ ഓരോ തെളിവുകളും പുറത്തുവരുകയാണ്. കേസ് കൊടുത്ത രഞ്ജിത് കാര്‍ത്തികേയനും കുഴല്‍ നാടനും ആര്‍ എസ് എസ് ഗൂഢാലോചനയില്‍ പങ്കാളികളാണ്. ആര്‍ എസ് എസിന്റെ ഭാഗമായാണ് ജാഗരണ്‍ മഞ്ച്. കോടതിയില്‍ കേസ് കൊടുത്ത ശേഷം രണ്ട് വട്ടം കോടതിയുടെ അംഗീകാരത്തോടെ കേസ് പിന്‍വലിച്ചു. അതിന് ശേഷമാണ് ആര്‍ എസ് എസ് നേതാവുമായി കൂടിക്കാഴ്ച നടത്തി കിഫ്ബിക്കെതിരെ വീണ്ടും കേസ് കൊടുക്കുന്നത്. ഇങ്ങെയൊന്ന് ഉണ്ടായിട്ടുണ്ടോ എന്ന് മാത്യൂ വിശദീകരിക്കണം.
നിയമസഭ പാസാക്കിയ കിഫ്ബി നിയമത്തിന്റെ 4(2) വകുപ്പ് പ്രകാരം ബോര്‍ഡ് ഒരു ബോഡി കോര്‍പറേറ്റാകാമെന്ന് കൃത്യമായി പറയുന്നുണ്ട്. അതെന്തുകൊണ്ടാണ് അദ്ദേഹം കാണാതിരുന്നത്.
നിയമമായിക്കഴിഞ്ഞാല്‍ അത് സ്റ്റാറ്റിയൂട്ടറി ബോഡിയാണ്. അതുകൊണ്ട് അതെടുക്കുന്ന വായപയൊക്കെ സര്‍ക്കാറിന്റെ അക്കൗണ്ടില്‍ വരുത്തണമെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഡല്‍ഹിയിലെ ഏത് നിയമ സ്ഥാപനമാണ് പരാതി തയ്യാറാക്കി നല്‍കിയതെന്ന് വെളിപ്പെടുത്താന്‍ കുഴല്‍ നാടന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി വഴിയുള്ള വായ്പ തെറ്റാണെന്ന് ഉമ്മന്‍ ചാണ്ടി പറയില്ല. പക്ഷെ പ്രതിപക്ഷ നേതാവ് പറയുന്നു. പ്രതിപക്ഷ നേതാവിന് അധികാര ഭ്രാന്ത് മൂത്ത് സമനില തെറ്റിയിരിക്കുകയാണ്. റിസര്‍വ് ബേങ്ക്, സെബി അനുമതിയോടെയാണ് വായ്പ എടുത്തതെന്നും അതൊന്നും സി എ ജി മനസിലാക്കുന്നില്ല. ഇപ്പോഴത്തെ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.
إرسال تعليق